16 September Tuesday

മഹീന്ദ്ര ട്രിയോ സോര്‍ ഇലക്ട്രിക് കാര്‍ഗോ അവതരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 3, 2020

കൊച്ചി
മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് പുതിയ ഇലക്ട്രിക് ത്രീ-വീലർ കാർഗോ മോഡൽ ട്രിയോ സോർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പിക്കപ്പ്, ഡെലിവറി വാൻ, ഫ്‌ളാറ്റ് ബെഡ് എന്നീ മൂന്ന് വേരിയന്റുകളിലാണ്  ട്രിയോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ട്രിയോ സോർ എത്തുന്നത്. എട്ട് കിലോവാട്ട് പവർ, 42 എൻഎം ടോർക്ക്, 550 കിലോഗ്രാം ഭാരശേഷി എന്നിവയിലൂടെ മികച്ച പ്രകടനമാണ് ഈ വാഹനത്തിന് മഹീന്ദ്ര വാ​ഗ്ദാനം ചെയ്യുന്നത്. കിലോമീറ്ററിന് കേവലം 40 പൈസമാത്രമാണ് ചെലവെന്നതിനാൽ നിലവിലുള്ള ഡീസൽ കാർഗോ ത്രീ-വീലറുകളെ അപേക്ഷിച്ച് പ്രതിവർഷം അറുപതിനായിരത്തിലേറെ രൂപയുടെ ലാഭം ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ലിഥിയം അയേൺ ബാറ്ററി, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ, ജിപിഎസ്, എക്കണോമി ആൻഡ് ബൂസ്റ്റ് മോഡ്,  15 ആപിയർ ഓഫ് ബോർഡ് ചാർജർ,  റിവേഴ്‌സ് ബസർ എന്നിവയാണ് ഈ വാഹനത്തിന്റെ മറ്റ് ചില സവിശേഷതകൾ. മൂന്നുവർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയോടെയാണ്  ട്രിയോ സോർ എത്തുന്നത്.  ഡിസംബർമുതൽ ലഭ്യമാകും. 2.73 ലക്ഷം രൂപയാണ് ഡൽഹി എക്‌സ്‌ഷോറൂം വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top