28 March Thursday

മഹീന്ദ്ര ഥാറിന്റെ പുതിയ ശ്രേണി പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2023

image credit auto.mahindra.com


കൊച്ചി
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഫ്റോഡ് പ്രേമികൾക്ക് പുതിയ യാത്രാനുഭവം നൽകാൻ ജനപ്രിയ ഥാർ മോഡലിന്റെ പുതിയ ശ്രേണി അവതരിപ്പിച്ചു. രണ്ട് എൻജിൻ ഓപ്‌ഷനോടുകൂടിയ റിയർ വീൽ ഡ്രൈവ് (ആർഡബ്ല്യുഡി) വേരിയന്റും, പരിഷ്കരിച്ച ഫോർ വീൽ ഡ്രൈവ് (4ഡബ്ല്യുഡി)  വേരിയന്റും ഉൾപ്പെടുന്നതാണ് പുതിയ ശ്രേണി.  മാന്വൽ ട്രാൻസ്മിഷനിൽ 117 ബിഎച്ച്പി കരുത്തും, 300 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന പുതിയ ഡി117 സിആർഡിഇ എൻജിനിലാണ് ആർഡബ്ല്യുഡി ശ്രേണിയുടെ ഡീസൽ വകഭേദം എത്തുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടി 150 ബിഎച്ച്പി കരുത്തും, 320 എൻഎം ടോർക്കും നൽകുന്ന എംസ്റ്റാലിയൻ 150 ടിജിഡിഐ എൻജിനാണ് പെട്രോൾ വകഭേദത്തിന് കരുത്തേകുന്നത്.

150 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ എംസ്റ്റാലിയൻ 150 ടിജിഡിഐ പെട്രോൾ എൻജിനും, 130 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.2 ലിറ്റർ എംഹോക് 130 ഡീസൽ എൻജിനുമാണ് 4ഡബ്ല്യുഡി വേരിയന്റുകൾക്ക് നൽകിയിരിക്കുന്നത്. ആറ് സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നീ ഓപ്ഷനുകളിൽ ഈ എൻജിനുകൾ തെരഞ്ഞെടുക്കാം. പുതിയ ശ്രേണിയുടെ വില  9.99 ലക്ഷം രൂപയിൽ തുടങ്ങുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top