18 April Thursday

ഥാര്‍ 700: മഹീന്ദ്രയുടെ പുതിയ അവതാര്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

ഇന്ത്യൻ നിരത്തിലേക്ക് ആഡംബരവാഹനങ്ങളുടെ കുത്തൊഴുക്കുണ്ടായപ്പോഴും തലയെടുപ്പോടെ പ്രതാപിയായി നിലയുറപ്പിച്ച വാഹനമാണ് മഹീന്ദ്ര ഥാർ. ജീപ്പിന്റെ ഡിസൈൻ ലൈസൻസിൽ ഇറങ്ങിയ മഹീന്ദ്ര ജീപ്പുമുതലിങ്ങോട്ട് കമ്പനിക്ക് സഞ്ചാരത്തിന്റെ സാഹസിക കഥകൾ ഒരുപാട് പറയാനുണ്ട്. ഇപ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 70 വയസ്സ് പിന്നിട്ടപ്പോൾ വിടപറയാൻ ഒരുങ്ങുകയാണ് ഥാർ; പുതുതലമുറയുടെ കടന്നുവരവിന് വഴിയൊരുക്കുന്നതിനായി. നിലവിലുള്ള ഥാറിന്റെ അവസാനപതിപ്പായി പുറത്തിറക്കിയിരിക്കുന്ന ലിമിറ്റഡ് എഡിഷൻ ഥാർ 700 മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയവാഹനത്തിന്റെ പുതിയൊരു അവതാരംതന്നെയാണ്.

നിലവിലുള്ള ഥാറിന്റെ അതേകരുത്തിലാണ് ലിമിറ്റഡ് എഡിഷനും ഇറക്കിയിരിക്കുന്നത്.  5 സ്പീഡ് മാന്വല്‍ ട്രാൻസ‌്മിഷൻ,  2.5 ലിറ്റർ ഡീസൽ എൻജിന്‍. 3800 ആർപിഎമ്മിൽ 105 ബിഎച്ച്പി പവറും 1800-–-2000 ആർപിഎമ്മിൽ 247 എൻഎം ടോർക്കും നല്‍കുന്നതാണ് ഈ ഥാര്‍ എൻജിൻ. 

ഈ ഓഫ് റോഡറിന്റെ അവസാന എഡിഷന് തകര്‍പ്പന്‍ ലുക്ക് കൊണ്ടുവരാന്‍ ചില പുത്തന്‍ ചമയങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയിട്ടുണ്ട് മഹീന്ദ്ര. അഞ്ച് സ്പോക്ക് അലോയ് വീൽ ഥാറിന്റെ പൗരുഷത്തിന് പുതിയ പകിട്ട‌് നല്‍കുന്നു. ബോണറ്റിലെ സിൽവർ ഫിനിഷും ഗ്രില്ലിലെ ബ്ലാക‌് ഫിനിഷും ഥാറിന് ​ഗൗരവം വിടാതെ കൂടുതല്‍ പകിട്ട‌് നല്‍കുന്നു. ഥാര്‍ ലോ​ഗോ പതിപ്പിച്ച ലെതര്‍ സീറ്റ് പുതിയൊരു ഥാര്‍ അനുഭവം നല്‍കുന്നു.  സുരക്ഷയ്ക്കായി ആന്റി ലോക്കിങ് സിസ്റ്റം (എബിഎസ്) സജ്ജമാക്കിയിട്ടുണ്ട്.

 

ലിമിറ്റഡ് എഡിഷനില്‍ മഹീന്ദ്ര ​ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ കൈയൊപ്പോടുകൂടിയ ബാഡ‌്ജും നല്‍കിയാണ് മഹീന്ദ്ര പഴയ മോഡല്‍ ഥാറിന് യാത്രയയപ്പ് നല്‍കുന്നത്. 2020ല്‍ കമ്പനി പുതുതലമുറ ഥാര്‍ പുറത്തിറക്കും.

മറ്റൊരു വിശേഷം,  ഥാർ 700 ലിമിറ്റഡ് എഡിഷന്‍ 700 എണ്ണം മാത്രമേ മഹീന്ദ്ര വിപണിയിൽ ഇറക്കുന്നുള്ളൂ എന്നതാണ്. അതിനാല്‍ ഥാര്‍ 700 സ്വന്തമാക്കാന്‍ ആ​ഗ്രഹിക്കുന്നവര്‍ തീരുമാനം ഉടന്‍ എടുക്കേണ്ടിവരും.  മഹീന്ദ്ര ഡീലർഷിപ്പുകൾവഴിയും കമ്പനി വെബ്‌സൈറ്റ് വഴിയും ബുക്ക് ചെയ്യാവുന്നതാണ്.  അക്വാമറൈൻ, നാപോളി ബ്ലാക‌് എന്നീ നിറങ്ങളിലാണ് ഥാര്‍ 700 ലിമിറ്റഡ് എഡിഷന്‍ ലഭ്യമാകുക. 9.99 ലക്ഷം രൂപയാണ്  എക്സ് ഷോറൂം വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top