12 July Saturday

മഹീന്ദ്രയ്‌ക്ക്‌ ആദരം; പോസ്റ്റേജ് സ്റ്റാന്പ്‌ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

കൊച്ചി > രാജ്യത്തിന്റെ വികസനത്തിന്‌ മഹീന്ദ്ര ഗ്രൂപ്പ്‌ നൽകിയ 75 വര്‍ഷത്തെ സമഗ്ര സംഭവനയെ മാനിച്ച് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്‌ പോസ്റ്റേജ് സ്റ്റാമ്പ് ഇറക്കി.  വാർത്താവിനിമയകാര്യ മന്ത്രി ദേവു സിങ്‌ ചൗഹാനും മഹീന്ദ്ര ഗ്രൂപ്പ്‌ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും ചേര്‍ന്ന് സ്റ്റാമ്പ്  അനാവരണം ചെയ്‌തു.  

കാർഷിക ഉപകരണങ്ങള്‍, വാഹനം, ഐ‌ടി, സാമ്പത്തികം, ടെലികമ്യൂണിക്കേഷന്‍സ് എന്നീ മേഖലകളിലൂടെയാണ് മഹീന്ദ്ര ഗ്രൂപ്പ്‌ രാജ്യത്തിന്റെ വികസനത്തിന് ഭാഗമാകുന്നത്. ഈ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി മിനിയെച്ചര്‍ ആര്‍ട്ടില്‍ നിന്നും പ്രചോദനം ഉൾകൊണ്ട് മോഡേണ്‍ ഗ്രാഫിക്കല്‍ സ്റ്റൈലില്‍ ഡിസൈന്‍ ചെയ്‌തതാണ്‌ സ്റ്റാമ്പ്‌. മഹീന്ദ്ര സ്ഥാപകരായ ജെ‌ സി മഹീന്ദ്ര, കെ‌ സി മഹീന്ദ്ര എന്നിവരുടെ ചിത്രങ്ങളും സ്‌റ്റാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 1945ല്‍ സ്ഥാപിച്ച കമ്പനിയില്‍ 100 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തി അറുപത്തിനായിരം  ജീവനക്കാരുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top