19 April Friday

മഹീന്ദ്ര മോജോ കേരളത്തിലെത്തി

പി ജി എസ്Updated: Sunday Sep 18, 2016

കൊച്ചി > മഹീന്ദ്ര ടൂ വീലേഴ്സ് ലിമിറ്റഡ് മഹീന്ദ്ര മോജോ മോട്ടോര്‍ സൈക്കിള്‍ കേരളവിപണിയില്‍ പുറത്തിറക്കി. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍നിരത്തിലെത്തിയ മോജോ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ പുതിയ റൈഡിങ് നിലവാരം ലഭ്യമാക്കിയതായി  കമ്പനി അവകാശപ്പെട്ടു. മഹീന്ദ്ര ടൂ വീലേഴ്സ് ലിമിറ്റഡിന്റെ പതാകവാഹക ബ്രാന്‍ഡായ മോജോ ചെറിയകാലംകൊണ്ടുതന്നെ എട്ട് പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഡബിള്‍ ഓവര്‍ ഹെഡ് കാംഷാഫ്റ്റോടുകൂടിയ തദ്ദേശീയ എന്‍ജിന്‍, കുറഞ്ഞ ഫ്രിക്ഷനുള്ള പിസ്റ്റണും റിങ്സും, ഏറ്റവും പുതിയ ഇലക്ട്രോണിക് ഫ്യൂവല്‍ ഇഗ്നീഷന്‍, ഇറിഡയം സ്പാര്‍ക് പ്ളഗ്, ട്വിന്‍ എക്സ്ഹോസ്റ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് മോജോ പുറത്തിറക്കിയിട്ടുള്ളത്. വലിയ 320 എംഎം ഫ്രണ്ട് ഡിസ്ക് ബ്രേക്, പിറേലി ഡയബ്ളോ റോസോ ടയര്‍ തുടങ്ങിയവയോടൊപ്പം 21 ലിറ്റര്‍ ഇന്ധനടാങ്ക് ദീര്‍ഘദൂരം യാത്രചെയ്യാന്‍ സഹായിക്കുന്നു. ഈ വിഭാഗത്തില്‍ ഏറ്റവും വലിയ ഇന്ധനടാങ്കുള്ള ഇരുചക്രവാഹനമാണ് മോജോ.

എല്‍ഇഡി ഗൈഡ് ലൈറ്റോടുകൂടിയ ട്വിന്‍ പോഡ് ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ലാമ്പ്, ഫ്യൂവല്‍ ഗേജോടുകൂടിയ ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍, ഇതിനായി പ്രത്യേകം തയ്യാറാക്കിയ ട്വിന്‍ എക്സ്ഹോസ്റ്റ് സംവിധാനം തുടങ്ങിയവ മറ്റു സവിശേഷതകളാണ്.

രാജ്യത്തെ 14 സംസ്ഥാനങ്ങളിലായി 39 ഡീലര്‍മാരാണ് മഹീന്ദ്ര മോജോയ്ക്കുള്ളത്. ആലുവയിലെ വെഞ്ച്വര്‍ മോട്ടോഴ്സ്, കോഴിക്കോട്ടെ പനാമ മോട്ടോഴ്സ് എന്നിവരാണ് കേരളത്തിലെ ഡീലര്‍മാര്‍. 19 നഗരങ്ങളില്‍ ചാപ്റ്ററുകളുള്ള മോജോ ഉടമസ്ഥരുടെ ക്ളബ്ബായ മോജോ ട്രൈബിന് കോഴിക്കോട്ടും കൊച്ചിയിലും ഉടനെ മോജോ ക്ളബ് ചാപ്റ്റര്‍ ആരംഭിക്കും. കൊച്ചി, കോഴിക്കോട് എക്സ്ഷോറൂം വില 1,75,000 രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top