29 March Friday

പുതിയ 'ബൊലേറോ നിയോ' പുറത്തിറക്കി മഹീന്ദ്ര; പ്രാരംഭ വില 8.48 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021

തിരുവനന്തപുരം > ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ 'ബൊലേറോ നിയോ' പുറത്തിറക്കി. നിയോയുടെ എന്‍4 വേരിയന്റിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 8.48 ലക്ഷം രൂപയാണ്.

എസ്‌യുവി തല്‍പരരായ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതാണ് ബൊലേറോ നിയോ. ഇറ്റാലിയന്‍ ഓട്ടോമോട്ടീവ് ഡിസൈനര്‍ പിനിന്‍ഫറീനയുടെ  സ്‌റ്റൈലായ പുതിയ രൂപകല്‍പ്പനയും പ്രീമിയം അകത്തളവും സുഖപ്രദമായ കാബിനും ഡ്യുവല്‍ എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം (എബിഎസ്),ഇലക്ട്രോണിക്ക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി), ഐഎസ്ഒഫിക്സ് ചൈല്‍ഡ് സീറ്റ് തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സാങ്കേതിക വിദ്യകളും ഇതില്‍ ഉള്‍പ്പെടുന്നു. സ്‌കോര്‍പിയോ, ഥാര്‍ എന്നിവയോടൊപ്പം മൂന്നാം തലമുറ ചേസിസിലാണ് നിര്‍മിച്ചിരിക്കുന്നത്. കരുത്ത് തെളിയിച്ചിട്ടുള്ള മഹീന്ദ്ര എംഹോക്ക് എന്‍ജിനാണ് ശക്തി പകരുന്നത്.

പുതിയ ബൊലേറോ നിയോ ഏഴു സീറ്റ് മോഡലാണ്. മൂന്നു വേരിയന്റുകളില്‍ (എന്‍4-ബേസ്, എന്‍8-മിഡ്, എന്‍-10 ടോപ്പ്) ലഭ്യമാണ്. റോക്കി ബീജ്, മജസ്റ്റിക്ക് സില്‍വര്‍, ഹൈവേ റെഡ്, പേള്‍ വൈറ്റ്, ഡയമണ്ട് വൈറ്റ്, നാപോളി ബ്ലാക്ക്, റോയല്‍ ഗോള്‍ഡ് (ഉടന്‍ വരുന്നു) എന്നിങ്ങനെ ഏഴു നിറങ്ങളില്‍ നിന്നും തെരഞ്ഞെടുക്കാം. ജൂലൈ 13 മുതല്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top