26 April Friday

ഹീറോ മേസ്ട്രോ 
എഡ്‌ജ് 125 കണക്റ്റഡ് !

സുരേഷ് നാരായണൻUpdated: Wednesday Aug 25, 2021

ഫോട്ടോ/ മനു വിശ്വനാഥ്


ഹീറോ മോട്ടോ കോർപിന്റെ ലീഡിങ് സ്കൂട്ടറായ മേസ്ട്രോ എഡ്‌ജ് 125 ഇന്ത്യയിൽ വിൽക്കുന്ന പ്രീമിയം സ്കൂട്ടറുകളിൽ ഒന്നാണ്. ഇപ്പോൾ പുതിയ ടെക്നോളജിയും ഫീച്ചറുകളും ചേർത്ത്, കണക്റ്റഡ് മേസ്ട്രോ എഡ്‌ജ് 125 വിപണിയിൽ ഇറക്കിയിരിക്കുന്നു. ഈ സ്കൂട്ടറിലെ പുതിയ കൂടിച്ചേരലുകൾ എന്തൊക്കെയെന്ന് നോക്കാം.

ബിഎസ്‌6 മാനദണ്ഡങ്ങൾ പാലിക്കുന്ന 124.6 സി‌സി എൻജിനാണ്‌ ഈ സ്കൂട്ടറിന്റെ ഊർജസ്രോതസ്സ്. 7000 ആർ‌പി‌എമ്മിൽ 9 ബി‌എച്ച്‌പി പവറും 5500 ആർ‌പി‌എമ്മിൽ 10.4 ന്യൂട്ടൻ മീറ്റർ ടോർക്കും ഉണ്ടാക്കുന്ന എൻജിൻ, ഫ്യൂവൽ ഇഞ്ചക്‌ഷൻ ടെക്നോളജി ഉപയോഗിക്കുന്നു. ഹീറോയുടെ മറ്റ് വാഹനങ്ങളിലുള്ള ഐ 3 എസ് (അയ്ഡിൽ സ്റ്റാർട്ട് സ്റ്റോപ് സിസ്റ്റം) ഈ സ്കൂട്ടറിലും ലഭ്യമാണ്‌. സ്കൂട്ടറിന്റെ മൈലേജ് കൂട്ടാൻ ഇത് സഹായിക്കുന്നു.

പുതിയ മേസ്ട്രോ എഡ്‌ജ്‌ 125ന്റെ ഹൈലൈറ്റ് എന്നു പറയാവുന്നത് ബ്ലൂടൂത്ത് കണക്റ്റഡ് ഫീച്ചറുകളാണ്. തത്സമയം വാഹനം ട്രാക്ക് ചെയ്യുന്ന ലൈവ് ട്രാക്കിങ്‌, വാഹനം ഓടിക്കുന്ന രീതിയുടെ ഫീഡ്ബാക്ക് തരുന്ന ഡ്രൈവിങ് സ്‌കോർ, ഒരു നിശ്ചിത സ്ഥലത്തുനിന്ന്‌ പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്യുമ്പോൾ ആപ് നോട്ടിഫിക്കേഷൻ തരുന്ന ജിയോ ഫെൻസ് അലെർട്ട്, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്കൂട്ടർ പാർക്ക്‌ ചെയ്ത സ്ഥലം കണ്ടുപിടിക്കുന്ന ഹീറോ ലൊക്കേറ്റ്, വേഗപരിധി കടക്കുമ്പോൾ മുന്നറിയിപ്പ് തരുന്ന സ്പീഡ് അലെർട്ട്, വാഹനം എമർജൻസി കോണ്ടാക്‍റ്റിലേക്ക് എസ്‌എം‌എസ് അയക്കുന്ന ടോപ്പിൾ അലെർട്ട്, നിയമവിരുദ്ധമായി സ്കൂട്ടർ മാറ്റുകയാണെങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറിലേക്ക് എസ്‌എം‌എസ് അയക്കുന്ന ടോ എവേ അലെർട്ട്, കഴിഞ്ഞ ആറുമാസത്തിൽ സന്ദർശിച്ച സ്ഥലങ്ങളും യാത്ര ചെയ്ത ദൂരവും റിവ്യു ചെയ്യുന്ന ട്രിപ് അനാലിസിസ്, സ്കൂട്ടർ സ്റ്റാർട്ട് ചെയ്താൽ മുന്നറിയിപ്പ് നൽകുന്ന വെഹിക്കിൾ സ്റ്റാർട്ട് അലെർട്ട് മുതലായ ഫീച്ചറുകളാണ്‌ കണക്റ്റഡ് മേസ്ട്രോ എഡ്‌ജ് 125ൽ ചേർത്തിരിക്കുന്നത്.


 

ഉപകരണ സമുച്ചയം മുഴുവനായി ഡിജിറ്റലാക്കിയിരിക്കുന്നു. മോഡേൺ ലുക്ക് കൂടാതെ സ്കൂട്ടർ സെഗ്‌മെന്റിൽ ഇന്ത്യയിൽ ആദ്യമായി പ്രൊജക്റ്റർ എൽ‌ഇ‌ഡി ഹെഡ് ലാമ്പാക്കിയിരിക്കുന്നു. മുൻവശത്തെ  പാനലിൽ എൽ‌ഇ‌ഡി ഇൻസിഗ്നിയ, ആകർഷകമായ പുതിയ ഗ്രാഫിക്കുകൾ, ഡിയമണ്ട് കട്ട് അലോയ് വീൽ, ടൂബ്‌ലെസ് ടയർ, മുന്നിൽ ഇന്റലിജന്റ്‌ ബ്രേക്കിങ് സിസ്റ്റം (ഐ‌ബി‌എസ്) ഡിസ്‌ക് ബ്രേക്, എൽ‌ഇ‌ഡി ടെയിൽ ലാമ്പ്,  മുന്നിൽ ടെലിസ്കോപിക് സസ്പെൻഷൻ മുതലായ ഫീച്ചറുകളും കീ ഊരാതെതന്നെ ഫ്യൂവൽക്യാപ്പും അണ്ടർ സീറ്റ് സ്റ്റോറേജും തുറക്കാനുള്ള സൗകര്യം കീ ഹോളിൽത്തന്നെ അറേഞ്ച് ചെയ്തിരിക്കുന്നു. ഫോൺ ചാർജിങ് സൗകര്യമുള്ള 20 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജാണ് എഡ്‌ജ് 125ലുള്ളത്. ടോപ് വേരിയന്റ്‌ പ്രിസ്‌മാറ്റിക് കളറിലും ലഭ്യമാണ്. എഡ്‌ജ് 125 ലഭിക്കുന്നത് മൂന്ന് വേരിയന്റുകളിലാണ്, അലോയ്‌ വീൽ, ഡ്രം  ബ്രേക് (വില 79,900 രൂപ), അലോയ്‌ വീൽ, ഡിസ്‌ക്‌ ബ്രേക് (വില 83,900 രൂപ) അലോയ് വീൽ ഡിസ്‌ക് ബ്രേക് പ്രിസ്‌മാറ്റിക് കളർ, കണക്റ്റഡ് (വില 87,900 രൂപ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top