09 May Thursday

എം എ യൂസുഫലിയുടെ പുതിയ ഹെലികോപ്‌ടർ കൊച്ചിയിൽ പറന്നിറങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 24, 2022

കൊച്ചി> ലോകത്തെ അത്യാഢംബര യാത്രാ ഹെലികോപ്ടറുകളിൽ പ്രസിദ്ധമായ എച്ച് 145 എയർബസ് ഹെലികോപ്ടർ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസുഫലി സ്വന്തമാക്കി. യൂസുഫലിയുടെ പുതിയ ഹെലികോപ്ടർ കൊച്ചിയിൽ എത്തി. ആധുനികതക്കും സാങ്കേതികതക്കും സുരക്ഷക്കും മുൻഗണന നൽകി രൂപകൽപന ചെയ്ത ഹെലികോപ്ടർ ജർമനിയിലെ എയർബസ് കമ്പനിയിലാണ് നിർമിച്ചത്.  കമ്പനി ഇതുവരെ 1500 എച്ച് 145 ഹെലികോപ്ടർ മാത്രമാണ് നിർമിച്ചത്.

ഒരേ സമയം രണ്ട് ക്യാപ്റ്റന്മാർക്കും ഏഴ് യാത്രക്കാർക്കും സഞ്ചരിക്കാം

നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്ടറിനുള്ളത്. ഒരേ സമയം രണ്ട് ക്യാപ്റ്റന്മാർക്കും ഏഴ് യാത്രക്കാർക്ക് സഞ്ചരിക്കാനാകും. 785 കിലോവാട്ട് കരുത്ത് നൽകുന്ന രണ്ട് സഫ്രാൻ എച്ച്.ഇ എരിയൽ 2 സി 2 ടർബോ ഷാഫ്റ്റ് എഞ്ചിൻ. മണിക്കൂറിൽ ഏകദേശം 246 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. സമുദ്രനിരപ്പിൽനിന്ന് 20000 അടി ഉയരത്തിൽ വരെ പറന്നുപൊങ്ങാനാകും. ഹെലികോപ്ടറിൽ ചുവപ്പ് നിറത്തിൽ പച്ച കലർന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസുഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top