20 April Saturday

കിയാ സോണറ്റ് കോംപാക്റ്റ് എസ് യു വി അവതരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

ഒട്ടേറെ പുതുമകളോടു കൂടിയ പ്രഥമ കോംപാക്റ്റ് എസ് യു വി, കിയാ സോണറ്റ്, കിയാ മോട്ടോഴ്സ് ഇന്ത്യ അവതരിപ്പിച്ചു. 6,71,000 രൂപയാണ് അവതരണ വില.വൈവിധ്യമാര്‍ന്ന 17 പതിപ്പുകളാണ് സോണറ്റിനുള്ളത്. രണ്ടു പെട്രോള്‍ എഞ്ചിനുകളും രണ്ട് ഡീസല്‍ എഞ്ചിനുകളും ഇതില്‍ ഉള്‍പ്പെടുന്നു.

 അഞ്ച് ട്രാന്‍സ്മിഷനുകളും രണ്ട് ട്രിം ലവലുകളും ഉണ്ട്.
കിയാ യൂവോ ബന്ധിത ഇന്‍-കാര്‍- സാങ്കേതിക വിദ്യയാണ് പ്രധാന സവിശേഷത. പുതിയ കാറിന് 25000 ബുക്കിംഗാണ് ഇതുവരെ ലഭിച്ചത്. അവയുടെ വിതരണവും ആരംഭിച്ചു.

ആന്ധ്രാപ്രദേശിലെ, അനന്തപൂരിലെ പ്ലാന്റിലാണ് കിയാ സോണറ്റ് നിര്‍മിക്കുന്നത്. 300,000 യൂണിറ്റാണ് വാര്‍ഷിക ഉല്‍പ്പാദന ശേഷി.ആഡംബരത്തിന്റെ പ്രതീകമാണ് കിയാ സോണറ്റ്. 10.25 ഇഞ്ച് (26.03 സെന്റീമീറ്റര്‍) എട്ട് ഡി ടച്ച് സ്‌ക്രീന്‍, വൈറസില്‍ നിന്നും ബാക്ടീരിയയില്‍ നിന്നും സംരക്ഷണം നല്‍കുന്ന സ്മാര്‍ട്ട് പ്യുവര്‍ എയര്‍ പ്യൂരിഫയര്‍, ബോസ് സെവന്‍- സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഡ്രൈവര്‍- പാസഞ്ചര്‍ സീറ്റ്, 4.2 ഇഞ്ച് കളര്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് സ്മാര്‍ട് ഫോണ്‍ ചാര്‍ജര്‍ എന്നിവയെല്ലാം കിയാ സോണറ്റിന്റെ സവിശേഷതകളാണ്.

രണ്ട് ട്രിം ലൈന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. എട്ട് മോണോടോണ്‍, മൂന്ന് ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമുകളില്‍ ലഭ്യം. ഡീസല്‍ സിക്സ്- സ്പീഡ് ഓട്ടോമാറ്റിക്, ഈ വിഭാഗത്തിലെ തന്നെ ആദ്യത്തേതാണ്. ഇന്ധനക്ഷമതയാണ് മറ്റൊരു പ്രത്യേകത.

ഡീസല്‍ 1.5 ഡബ്ല്യു ജി റ്റി 6 എം ടി ലിറ്ററിന് 24.1 കിലോമീറ്ററാണ് ഉറപ്പു നല്‍കുന്നത്. ഡീസല്‍ 1.5 വി ജി റ്റി 6 എ ടി 19 കിലോമീറ്റര്‍ നല്‍കും. സ്മാര്‍ട് സ്ട്രീം ജി 1.25 എം ടി 18.4 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്നു.

ക്ലിയര്‍ വൈറ്റ്, ഗ്ലേസിയര്‍ വൈറ്റ്, പേള്‍, സ്റ്റീല്‍ സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, ഇന്റന്‍സ് റെഡ്, ഒറോറ ബ്ലാക്ക് പേള്‍, ഇന്റലിജന്‍സി ബ്ലൂ, ബീജ് ഗോള്‍ഡ് എന്നീ എട്ട് മോണോടോണ്‍ നിറങ്ങളില്‍ കിയ സോണറ്റ് ലഭിക്കും.

ലോകത്തിനു വേണ്ടി ഇന്ത്യയില്‍ നിര്‍മിച്ചതാണ് പുതിയ സോണറ്റ് എന്ന് കിയാ മോട്ടോഴ്സ് എം ഡിയും സി ഇ ഒയുമായ കൂഖിയൂന്‍ ഷിം പറഞ്ഞു. ലോകോത്തരവും വൈകാരികവുമായ രൂപകല്‍പ്പന സോണറ്റിനെ വ്യത്യസ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോംപാക്ട് എസ് യു വി മേഖലയില്‍ പുതിയ സോണറ്റ് പുതിയൊരു ചരിത്രം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top