25 April Thursday

ജീപ്പ്ശ്രേണിയിലേക്ക് ഗ്രാന്‍ഡ് ചെറോക്കി പെട്രോളും

പി ജി എസ്Updated: Sunday Jul 23, 2017

എഴുപത്തഞ്ചുവര്‍ഷത്തെ  പാരമ്പര്യം അവകാശപ്പെടുന്ന  എസ്യുവിയായ ജീപ്പ് ഇന്ത്യന്‍നിരത്തുകളെ കീഴടക്കിത്തുടങ്ങി. അസാധാരണ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടിയുള്ള വാഹനമാണ് ജീപ്പ്. ജീപ്പ് റാങ്ളര്‍, ഗ്രാന്‍ഡ് ചെറോക്കി, ജീപ്പ് കോംപാസ് എന്നിവ ഉള്‍പ്പെട്ട ഇന്ത്യയിലെ ജീപ്പ് ശ്രേണിയിലേക്ക് പുതിയൊരു അംഗംകൂടി എത്തുകയാണ്. ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ പെട്രോള്‍പതിപ്പ് 75.15 ലക്ഷം രൂപയ്ക്ക് അവതരിപ്പിക്കുന്നതായി എഫ്സിഎ ഇന്ത്യ പ്രഖ്യാപിച്ചു.

ജീപ്പിന്റെ എസ്യുവി ശ്രേണിയിലേക്കെത്തുന്ന പുതിയ ഗ്രാന്‍ഡ് ചെറോക്കി സമ്മിറ്റ് പെട്രോള്‍മോഡലില്‍  289.6 പിഎസ്, 347 എന്‍എം 3.6 ലിറ്റര്‍ പെന്‍സ്റ്റാര്‍ എന്‍ജിനാണ് ശക്തിപകരുന്നത്. എട്ടു സ്പീഡ് പാഡില്‍ ഷിഫ്റ്റ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനവുമുണ്ട്. ക്രമീകരിച്ച ലൂബ്രിക്കേഷന്‍ ക്ളച്ചിന്റെ വഴക്കം മെച്ചപ്പെടുത്തുന്നു.

ജെന്‍-2 ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൂടാതെ ഗ്രാന്‍ഡ് ചെറോക്കി ലിമിറ്റഡിലും സമ്മിറ്റിലും 75-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള മുഖമാറ്റവും വരുത്തിയിട്ടുണ്ട്.
പതിനെട്ട് ഇഞ്ച്, ഉയര്‍ന്ന ഗ്ളോസി സില്‍വര്‍ പെയിന്റോടെയുള്ള പുതിയ അലൂമിനിയം  അലോയികള്‍ ഗ്രാന്‍ഡ് ചെറോക്കിയുടെ സ്റ്റാന്‍ഡേര്‍ഡാകും. പുതുതായി അവതരിപ്പിച്ച എയര്‍ സസ്പെന്‍ഷന്‍ പെട്രോളിലും ഡീസലിലുമുണ്ട്. എല്‍ഇഡി ഫോഗ് ലാമ്പുകള്‍ ശ്രേണിയിലെ എല്ലാ വാഹനങ്ങള്‍ക്കും ഉണ്ടാകും.

ആറു നിറങ്ങളില്‍ ലഭ്യമാണ്. ബില്ലറ്റ് സില്‍വര്‍ മെറ്റാലിക്ക്, ബ്രൈറ്റ് വൈറ്റ്, ഗ്രാനൈറ്റ് ക്രിസ്റ്റല്‍ പേള്‍, ട്രൂ ബ്ളൂ പേള്‍ എന്നിവയോടൊപ്പം വെല്‍വെറ്റ് റെഡ്, ഡയമണ്ട് ബ്ളാക്ക് ക്രിസ്റ്റല്‍ എന്നിങ്ങനെ രണ്ടു പുതിയ നിറങ്ങള്‍കൂടി ചേര്‍ത്തിട്ടുണ്ട്.
കൂടുതല്‍ കാര്യക്ഷമതയ്ക്കായി ഹൈഡ്രോലിക്ക് പവര്‍ സ്റ്റിയറിങ് പുതുക്കി ഇലക്ട്രിക് പവര്‍ സ്റ്റിയറിങ് ആക്കിയിട്ടുണ്ട്. നോര്‍മല്‍, കംഫര്‍ട്ട്, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്നു മോഡലില്‍ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. ഈ ശ്രേണിയിലെ എല്ലാ വഹനങ്ങള്‍ക്കും ശബ്ദംകുറച്ച് കൂടുതല്‍ സുഖംപകരുന്ന വിന്‍ഷീല്‍ഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓട്ടോമൊബൈല്‍ മേഖലയിലെ രാജ്യാന്തര ഓട്ടോ ഗ്രൂപ്പായ എഫ്സിഎ 40 രാജ്യങ്ങളില്‍ വിവിധ കമ്പനികളിലൂടെ സാന്നിധ്യം ഉറപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top