01 July Tuesday

ഇന്നോവ ക്രിസ്റ്റ ലീഡർഷിപ് എഡിഷൻ വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020


കൊച്ചി
ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ലീഡർഷിപ് എഡിഷൻ വിപണിയിലെത്തി. 2.4 ലിറ്റർ ബിഎസ് 6 ഡീസൽ എൻജിനും 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമാണ് ഏഴു സീറ്റുള്ള  ഈ വാഹനത്തിലുള്ളത്.


 

2005ൽ നിരത്തിലിറങ്ങിയ ഇന്നോവ ഇതുവരെ ഒമ്പതു ലക്ഷത്തിലധികം വിറ്റഴിഞ്ഞെന്നും ഡിസൈൻ, കാര്യക്ഷമത, ഗുണമേന്മ, ഡ്രൈവിങ്‌ അനുഭവം എന്നിവയിൽ പകരംവയ്‌ക്കാനില്ലാത്ത പ്രകടനമാണ് ഇന്നോവയുടെ വിജയത്തിന് കാരണമെന്നും ടൊയോട്ട കിർലോസ്കർ മോട്ടോഴ്‌സ് സെയിൽസ് ആൻഡ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ്‌ നവീൻ സോണി പറഞ്ഞു.  21.21 ലക്ഷം രൂപയാണ്  ഇന്നോവ ക്രിസ്റ്റ ലീഡർഷിപ് എഡിഷന്റെ എക്സ് ഷോറൂം വില. രണ്ട് ഡ്യൂവൽ ടോൺ നിറങ്ങളിൽ ലഭ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top