24 April Wednesday

ലളിതം സുന്ദരം പുതിയ ഹ്യുണ്ടായ് ട്യുസോണ്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2016

ഒറ്റനോട്ടത്തില്‍ മനംകവരും. അത്ര ലളിതവും സുന്ദരവുമാണ് ഇന്ത്യയിലെ വാഹന ആരാധകര്‍ക്കുവേണ്ടി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ആഗോളനിലവാരത്തിലുള്ള എസ്യുവി ദി ഓള്‍ ന്യൂ ട്യുസോണ്‍. ‘ബോണ്‍ ഡൈനാമിക്’ എന്നാണ് പുതിയ മോഡലിനെ കമ്പനി വിശേഷിപ്പിക്കുന്നത്. കാഴ്ചയില്‍ മാത്രമല്ല, പുതിയ മോഡല്‍ പ്രകടനത്തിലും സാങ്കേതികവിദ്യയിലും സുഖസൌകര്യത്തിലും സുരക്ഷയിലും  മുന്നിലാണെന്ന് കമ്പനി അവകാശപ്പെടുന്നു. ആഗോളതലത്തില്‍ 12 വര്‍ഷംകൊണ്ട് 45 ലക്ഷം പുതിയ ട്യുസോണ്‍ എസ്യുവി വിറ്റഴിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ കണക്ക്.

പുറത്തുനിന്നുള്ള കാഴ്ചയില്‍ ഹ്യുണ്ടായുടെ കൈയൊപ്പു പതിഞ്ഞ രൂപകല്‍പ്പനയാണ് പുതിയ ട്യുസോണിനുമുള്ളത്. ഷഡ്ഭുജ സമാനമായ മുന്‍വശത്തെ ഗ്രില്‍ ഡ്യുവല്‍ ബാരല്‍ എല്‍ഇഡി ഹെഡ്ലാംപുകളുമായി ചേര്‍ന്നുനില്‍ക്കുന്നു. എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍കൂടിയാകുമ്പോള്‍ സമാനതകളില്ലാത്ത ഭംഗിയാണ് വാഹനത്തിന് കൈവന്നിരിക്കുന്നത്. പിന്‍വശത്തെ രൂപകല്‍പ്പനയ്ക്കും പുതുമയേറെയാണ്.

ശക്തിയേറിയ രണ്ട് എന്‍ജിനുകളാണ് ഇവയ്ക്കുള്ളത്. 2.0 ന്യൂ ഡ്യുവല്‍ വിടിവിടി പെട്രോള്‍ എന്‍ജിനും ഹ്യുണ്ടായ് ഡീസല്‍ കുടുംബത്തിലെ പുതിയ അംഗമെന്നു വിശേഷിപ്പിക്കാവുന്ന 2.0 ആര്‍ ഇവിജിടി ഡീസല്‍ എന്‍ജിനും ആണ് അവ. മികച്ച ഇന്ധനക്ഷമതയും മലിനീകരണം കുറവുള്ളതുമാണ് ഇലക്ട്രോണിക് വേരിയബിള്‍ ജ്യോമട്രി ടര്‍ബോചാര്‍ജര്‍ ഡീസല്‍ എന്‍ജിന്‍. സിക്സ് സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് ഗിയറുകളാണ് പുതിയ ട്യുസോണിന്റേത്.

സേഫ്ഡ്രൈവ് എന്ന തത്വത്തിലധിഷ്ഠിതമായാണ് എല്ലാ മോഡലുകളും ഹ്യുണ്ടായ് പുറത്തിറക്കാറുള്ളത്. ഇവിടെയും അതില്‍ മാറ്റമില്ല. 51 ശതമാനം മികച്ച ശക്തിയുള്ള സ്റ്റീലില്‍ വികസിപ്പിച്ചെടുത്ത പുതിയ ട്യുസോണ്‍ 2015ലെ യൂറോ എന്‍സിഎപി റേറ്റിങ്ങില്‍ അഞ്ച് സ്റ്റാറുകള്‍ നേടിയിട്ടുണ്ട്. 2016ല്‍ യുഎസ്എയില്‍നിന്ന് ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റിയുടെ സേഫ്റ്റി പിക് അവാര്‍ഡും  നേടിയെടുത്തു. ആറ് എയര്‍ ബാഗുകള്‍, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഡൌണ്‍ഹില്‍ ബ്രേക് കണ്‍ട്രോള്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, റിവേഴ്സ് പാര്‍ക്കിങ് ക്യാമറ, ഉയരം ക്രമീകരിക്കാവുന്ന മുന്‍വശത്തെ സീറ്റ്ബെല്‍റ്റുകള്‍, ചൈല്‍ഡ് സീറ്റ് ആങ്കര്‍ തുടങ്ങിയ ഒട്ടേറെ സുരക്ഷാസംവിധാനങ്ങളുണ്ട്.

ടില്‍റ്റ് ആന്‍ഡ് ടെലിസ്കോപ്പിക് സ്റ്റിയറിങ്, സ്മാര്‍ട്ട് കീയും പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ടിങ്ങും, ഓട്ടോ ഡീഫോഗര്‍, ഗ്ളോവ് ബോക്സ് കൂളിങ്, ലഗേജ് സ്ക്രീന്‍, പിന്‍സീറ്റില്‍ കപ് ഹോള്‍ഡറോടുകൂടി ആംറെസ്റ്റ്, റിയര്‍ എസി വെന്റ് തുടങ്ങിയ സൌകര്യങ്ങളെല്ലാം ഇതിലുമുണ്ട്.

അഞ്ച് വ്യത്യസ്തനിറങ്ങളില്‍ അഞ്ച് പതിപ്പുകളിലാണ് ഹ്യുണ്ടായ് ഓള്‍ ന്യൂ ട്യുസോണ്‍ വിപണിയിലെത്തിക്കുന്നത്. 18.99 ലക്ഷം രൂപമുതല്‍ 24.99 ലക്ഷം രൂപവരെയാണ് ഡല്‍ഹി എക്്സ് ഷോറൂം വില.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top