27 April Saturday

29 ഫീച്ചറുകളോടെ ഹുൺഡായ് ടൂസോൺ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 27, 2022

ഹുൺഡായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് പുതിയ ടൂസോൺ, സെഗ്‌മെന്റിൽ ആദ്യമായി 29 ഫീച്ചറുകളോടെ ലോഞ്ച് ചെയ്തു. 19 അഡ്വാൻസ് ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റം സുരക്ഷാ ഫീച്ചറുകളും ഹുൺഡായ് ബ്ലൂലിങ്ക് വഴി 60 കണക്‍റ്റഡ് ഫീച്ചറുകളും ടൂസോണിൽ ഉണ്ട്. എ‌ഡി‌എ‌എസ് സേഫ്റ്റി ഫീച്ചറുകളിൽ ഫോർവേഡ് കൊള്ളിഷൻ വാർണിങ്, ഫോർവേഡ് കൊള്ളിഷൻ അവോയിഡൻസ് അസ്സീസ്റ്റ് -കാർ, ഫോർവേഡ് കൊള്ളിഷൻ അവോയിഡൻസ് അസ്സീസ്റ്റ് - പെഡസ്ട്രിയൻ, ബൈസൈക്കിൾ, ജംക്ഷൻ ടെർണിങ്, ബ്ലൈണ്ട് സ്പാട്ട് കൊള്ളിഷൻ വാർണിങ്, ബ്ലൈണ്ട് സ്പാട്ട് കൊള്ളിഷൻ അവോയിഡൻസ് അസ്സീസ്റ്റ്, ലേൻ കീപ്പിങ് അസ്സീസ്റ്റ്, ലേൻ ഡിപാർച്ചർ അസ്സീസ്റ്റ്, ഡ്രൈവർ അറ്റെൻഷൻ വാർണിങ്, ബ്ലൈണ്ട് സ്പാട്ട് വ്യൂ മോണിറ്റർ സേഫ് എക്സിറ്റ് വാർണിങ്  എന്നിവയും, ഡ്രൈവർ കോൺവീനിയൻസ് ഫങ്ഷനിൽ സ്റ്റോപ്പ് ആൻഡ്‌ ഗോ ഉള്ള സ്മാർട്ട് ക്രൂസ് കൺട്രോൾ, ലേൻ ഫോളോയിങ് അസ്സീസ്റ്റ്, ഹൈ ബീം അസ്സീസ്റ്റ്, ലീഡിങ് ഡിപ്പാർച്ചർ അലേർട്ട് എന്നിവയും, പാർകിങ് സേഫ്റ്റി ഫങ്ഷനിൽ റിയർ ക്രോസ്സ് ട്രാഫിക് കൊള്ളിഷൻ വാർണിങ്, റിയർ ക്രോസ്സ് ട്രാഫിക് കൊള്ളിഷൻ അവോയിഡൻസ് അസ്സീസ്റ്റ്, സറൗണ്ട് വ്യൂ മോണിട്ടർ എന്നിവയുമാണ് പുതിയ ടൂസോണിൽ ഉണ്ടായിരിക്കുക.

പ്ലാറ്റിനം, സിഗ്‌നേചർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. പ്ലാറ്റിനം വേരിയന്റിൽ 45 standard സേഫ്റ്റി ഫീച്ചറുകളും സിഗ്‌നേചർ വേരിയന്റിൽ 60 സേഫ്റ്റി ഫീച്ചറുകളും ഉണ്ടായിരിക്കും. ഹുൺഡായിയുടെ 246 സിഗ്‌നേചർ ഡീലർഷിപ്പുകളിൽനിന്നോ ഓൺലൈൻ ആയോ 50,000 രൂപ കൊടുത്ത് ബുക്ക് ചെയ്യാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top