25 April Thursday

ഹ്യുണ്ടായ് സാന്‍ട്രോ ആനിവേഴ്സറി എഡിഷന്‍ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2019


കൊച്ചി
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ പുതിയ സാൻട്രോയുടെ ഒന്നാം പിറന്നാൾ ആഘോഷങ്ങളുടെ ഭാ​ഗമായി സാൻട്രോ ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ചു. സ്പോർട്സ് എഎംടി, സ്പോർട്സ് എംടി എന്നീ വേരിയന്റുകളാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.  കറുത്ത റൂഫ് റെയിൽസ്, ബോഡി സൈഡ് മോൾഡിങ്, ​ഗൺമെറ്റൽ ​ഗ്രേ വീൽ കവർ, ആനിവേഴ്സറി എഡിഷൻ എബ്ലം എന്നിവയോടുകൂടിയ ഇതിന് 1.1 ലിറ്റർ പെട്രോൾ എൻജിനാണുള്ളത്. അക്വാ ടീൽ, പോളാർ വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും. വില, സ്പോർട്സ് എഎംടി 5.74 ലക്ഷം രൂപ, എംടി 5.16 ലക്ഷം രൂപ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top