18 April Thursday

ഹുൺഡായ് i20 എൻ ലൈൻ ഇപ്പോൾ ഇന്ത്യയിലും

സുരേഷ് നാരായണന്‍Updated: Wednesday Sep 1, 2021

ലോകത്തിലെ നാൽപ്പതോളം രാജ്യങ്ങളിൽമാത്രം ഉണ്ടായിരുന്ന ഹുൺഡായ് എൻ ലൈൻ ഇപ്പോൾ ഇന്ത്യയിലും ലഭ്യം. ഹുൺഡായ് ഐ20 ആണ് എൻ ലൈൻ പാക്കേജോടുകൂടി ഇന്ത്യയിൽ ലഭിക്കുന്ന ആദ്യവാഹനം. മോട്ടോർ സ്പോർട്ട്‌ പ്രേരകമായ ഡിസൈൻ മാറ്റങ്ങളാണ് എൻ ലൈനിന്റെ അകത്തും പുറത്തും കാണാൻ കഴിയുന്നത്. മുന്നിലെയും പിന്നിലെയും ബംബറിൽ ചുവന്ന ലൈൻ കൊടുത്തിരിക്കുന്നു.

റേസ് ഫ്ലാഗിൽനിന്ന്‌ പ്രചോദനംകൊണ്ട ഗ്രിൽ, അതിൽ എൻ ലൈൻ ബാഡ്ജിങ്, വശങ്ങളിലും അലോയ് വീലിലും ബാഡ്ജിങ് കാണാം. വശങ്ങളിൽനിന്ന്‌ നോക്കുമ്പോൾ സാധാരണ ഐ 20യുമായി വ്യത്യസ്തമായി കാണുന്നത് സ്കേർട്ടിലുള്ള ചുവന്ന ലൈനാണ്. പിന്നിൽ സ്പോയിലർ സൈഡ് വിങ് കൊടുത്ത് സ്പോർട്ടിയാക്കിയിരിക്കുന്നു. പിന്നിലും എൻ ലൈൻ ബാഡ്ജിങ് കാണാം. പിന്നെ എടുത്തുപറയേണ്ട കാര്യം ട്വിൻ എക്സൌസ്റ്റ് പൈപ്പാണ്. ഇത് വെറും കോസ്മെറ്റിക് ചേഞ്ചുമാത്രമല്ല. സ്പെഷ്യൽ എക്സൌസ്റ്റ് നോട്ടാണ് എൻ ലൈനിനുള്ളത്.

കാറിനകത്ത് റേസ് ഫ്ലാഗ് ഡിസൈൻ സീറ്റിന്റെ നടുക്ക് കാണാം. സീറ്റിന്റെ തുന്നലും ചുവന്ന നൂൽകൊണ്ടുതന്നെ. സ്റ്റീറിങ്‌ വീൽ ഡിസൈനിൽ മാറ്റമുണ്ട്. സ്റ്റീറിങ്ങിലുള്ള ബട്ടണുകളുടെ ഡിസൈൻ സ്പോർട്ടിയാക്കിയിരിക്കുന്നു. ഗീയർ നോബിനും പെടലുകൾക്കും സ്പോർട്ടി ലുക്ക് കൊടുത്തിരിക്കുന്നു. എൻജിൻ സ്പെകിൽ മാറ്റമൊന്നും ഇല്ല. 120 ബി‌എച്ച്‌പി പവർ ഉൽപ്പാദിപ്പിക്കുന്ന ഒരു ലിറ്റർ ജി‌ഡി‌ഐ ടർബോ പെട്രോൾ എൻജിനാണ് എൻ ലൈനിന് ഊർജം കൊടുക്കുന്നത്. ഐ20 എൻ ലൈൻ ഹുൺഡായിയുടെ സിഗ്നേചർ ഷോറൂമുകളിൽനിന്നുമാത്രം  വാങ്ങിക്കാവുന്നതാണ്. വിശദമായ റിപ്പോർട്ട് ടെസ്റ്റ്‌ ഡ്രൈവിനുശേഷം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top