26 April Friday

വില 78,500; വരുന്നൂ.. ഹോണ്ട എക്‌സ് ബ്ലേഡ്

സി ജെ ഹരികുമാര്‍Updated: Monday Mar 26, 2018

യുവാക്കളുടെ സങ്കല്‍പ്പങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി പ്രമുഖ ഇരു ചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട തങ്ങളുടെ ഏറ്റവും പുതിയ ബൈക്ക് ഹോണ്ട എക്‌സ് ബ്ലേഡ് പുറത്തിറക്കി. 160 സി സി ബൈക്കായ ‘എക്‌സ് ബ്ലേഡിന് ഡല്‍ഹി എക്‌സ് ഷോറൂം വിലപ്രകാരം 78,500 രൂപയാണ് വില. ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന  കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ബൈക്ക്  ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചു തുടങ്ങി. മാര്‍ച്ച് അവസാനം വാഹനം ലഭ്യമായി തുടങ്ങും. പുതുതലമുറയേയും യുവാക്കളെയും ലക്ഷ്യമിട്ടാണ്  ആധുനികമായ രൂപകല്‍പ്പനയുള്ള എക്‌സ് ബ്ലേഡിന്റെ വരവ്. 

മികവു തെളിയിച്ച 160 സി സി, എച്ച്ഇടി എന്‍ജിനൊപ്പം സ്‌റ്റൈല്‍സമ്പന്നവുമായ ‘എക്‌സ് ബ്ലേഡ്’ ഈ വിഭാഗത്തില്‍ ഇതുവരെ കാണാത്ത സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് എത്തുന്നത്. രാജ്യമെങ്ങുമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകള്‍ എക്‌സ് ബ്ലേഡിനുള്ള ബുക്കിങ് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.  ആധിപത്യം തുളുമ്പുന്ന മുന്‍ ഭാഗവും എല്‍ഇഡി ഹെഡ്‌ലാംപു റോബോട്ടിനെ അനുസ്മരിപ്പിക്കുന്ന രൂപമാണ് ‘എക്‌സ് ബ്ലേഡി’നല്‍കുന്നത്. സാധാരണ ഹാലജന്‍ ബള്‍ബുകളെ അപേക്ഷിച്ചു കൂടുതല്‍ വെളിച്ചവും ബൈക്കിലെ ഹെഡ്‌ലാംപ് വാഗ്ദാനം ചെയ്യുന്നുണ്ട്.

എച്ച് ഇ ടി സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 162.71 സിസി എന്‍ജിനാണു ബൈക്കിനു കരുത്തേകുന്നത്. 8,500 ആര്‍ പി എമ്മില്‍ 13.93 ബി എച്ച് പി കരുത്തും 6,000 ആര്‍ പി എമ്മില്‍ 13.9 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 5 സ്പീഡാണ് ഗിയര്‍ ബോക്‌സ്. ഉയരം കുറഞ്ഞ ഫ്‌ളൈസ്‌ക്രീനും മുന്‍ഭാഗത്തെ വേറിട്ടുനിര്‍ത്തും. മോണോ ഷോക്ക് സസ്‌പെന്‍ഷനും, മുന്‍ഭാഗത്ത് ഡിസ്‌ക് ബ്രേക്കുമാണ് എക്‌സ് ബ്ലേഡിനുള്ളത്. 17 ഇഞ്ച് വലുപ്പമുള്ള ട്യൂബ് ലെസ്  ടയറുകളാണ് വാഹനത്തിനുള്ളത്.  അപ്പാച്ചെക്ക് സമാനമായി ടാങ്ക് എക്സ്റ്റന്‍ഷനും എക്‌സ് ബ്ലേഡിലുണ്ട്. ടെയില്‍ ലൈറ്റും എല്‍ഇഡിയാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പൂര്‍ണമായും ഡിജിറ്റലാണ്. 

നീളമേറിയ സീറ്റ്, സീല്‍ ചെയ്ന്‍, ഹസാഡ് സ്വിച്, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍, ഡിജിറ്റല്‍ ക്ലോക്ക്, ഗീയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയൊക്കെ ബൈക്കില്‍ ഹോണ്ട ലഭ്യമാക്കിയിട്ടുണ്ട്. മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ഫ്രോസണ്‍ സില്‍വര്‍ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് നിറങ്ങളിലാണു ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top