26 April Friday

ഹോണ്ട ഡബ്ള്യുആര്‍-വി വിപണിയില്‍

സ്വന്തം ലേഖകന്‍Updated: Wednesday Mar 22, 2017

കൊച്ചി > ഹോണ്ട കാര്‍സ് ഇന്ത്യ പുതിയ സ്പോര്‍ട്ടി ലൈഫ്സ്റ്റൈല്‍ വാഹനമായ ഹോണ്ട ഡബ്ള്യുആര്‍-വി വിപണിയിലിറക്കി. മികച്ച ബാഹ്യ ഡിസൈനും ഉന്നത നിലവാരം പുലര്‍ത്തുന്ന ആധുനിക സജ്ജീകരണങ്ങളും വിസ്തൃതിയുള്ള ഉള്‍വശവും ഇന്ധനക്ഷമതയും കിടയറ്റ സുരക്ഷാ സംവിധാനങ്ങളുമാണ് വാഹനത്തിലുള്ളതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ജ്ഞാനേശ്വര്‍ സെന്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.

ഇന്ത്യന്‍ വാഹന ഉടമകളുടെ ആഗ്രഹത്തിനും പ്രതീക്ഷകള്‍ക്കും ഇണങ്ങുംവിധമുള്ള സൌകര്യങ്ങളാണ് വാഹനത്തിലുള്ളത്. 17.7 സെ.മീ നീളത്തിലുള്ള ഡിജിപാഡില്‍ ആധുനികമായ ഇന്‍ഫോടെയിന്റ് ഓഡിയോ, വീഡിയോ, നാവിഗേഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉപഗ്രഹവുമായി ബന്ധിപ്പിക്കപ്പെട്ട ടേണ്‍ ബൈ ടേണ്‍ ഗതി നിര്‍ണയ സംവിധാനം, മീഡിയ, നാവിഗേഷന്‍, കോളിങ് എന്നിവയ്ക്ക് വോയ്സ് കമാന്‍ഡ് സൌകര്യം, താക്കോല്‍ ഇല്ലാത്ത റിമോട്ട് സഹിതമുള്ള ഹോണ്ട സ്മാര്‍ട് കീ സംവിധാനം തുടങ്ങിയവ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ വിഎക്സ് എംടി, എസ് എംടി എന്നീ വിഭാഗങ്ങളിലായി ആറ് നിറങ്ങളില്‍ വാഹനം ലഭിക്കും.

ഡീസലിന് ലിറ്ററിന് 25.5 കിലോമീറ്റും പെട്രോളിന് 17.5 കിലോമീറ്ററവും ഇന്ധനക്ഷമത ലഭിക്കുമെന്ന് ജ്ഞാനേശ്വര്‍ സെന്‍ അവകാശപ്പെട്ടു. വിഎക്സ് എംടി ഡീസലിന് 10,15,400 രൂപയും പെട്രോളിന് 9,14,500 രൂപയുമാണ് കൊച്ചിയിലെ എക്സ് ഷോറൂം വില. എസ് എംടി ഡീസല്‍ മോഡല്‍ 8,94,500 രൂപയ്ക്കും പെട്രോള്‍ 7,90,500 രൂപയ്ക്കും ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top