20 April Saturday

ഹോണ്ട 2023 ഹൈനെസ് 
സിബി350 പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023


കൊച്ചി
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പുതിയ 2023 ഹൈനെസ് സിബി350, സിബി350 ആർഎസ് മോട്ടോർസൈക്കിളുകൾ പുറത്തിറക്കി. പുതിയ മാനദണ്ഡങ്ങളനുസരിച്ച് നവീകരിച്ച സിബി350  ഡിഎൽഎക്സ്, ഡിഎൽഎക്സ് പ്രോ, ഡിഎൽഎക്സ് പ്രോ ക്രോം എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലും സിബി350 ആർഎസ് ഡിഎൽഎക്സ്, ഡിഎൽഎക്സ് പ്രോ, ഡിഎൽഎക്സ് പ്രോ ഡ്യുവൽ ടോൺ എന്നീ വകഭേദങ്ങളിലും ലഭ്യമാകും.

ലാർജ് സെക്‌ഷൻ മുൻ സസ്പെൻഷനും പ്രഷറൈസ്ഡ് നൈട്രജൻ ചാർജ്ഡ് പിൻ സസ്പെൻഷനുമാണ് ഇരുമോട്ടോർസൈക്കിളിനുമുള്ളത്. എൻജിന് സ്റ്റാർട്ട്, സ്റ്റോപ്പ് സ്വിച്ചും റൈഡർമാരുടെ സുരക്ഷയ്‌ക്കായി ഹസാർഡ്സ് സ്വിച്ചും നൽകിയിട്ടുണ്ട്. റൈഡിങ്‌ വേഗവും ഫ്യുവൽ ഇൻജക്‌ഷൻ അളവും മനസ്സിലാക്കാനുള്ള ഇക്കോ ഇൻഡിക്കേറ്ററും ഉൾപ്പെടുത്തിയിട്ടുള്ള ഇവയിൽ 15 ലിറ്റർ ഫ്യുവൽ ടാങ്കാണുള്ളത്.  3000 ആർപിഎമ്മിൽ 30 എൻഎം ടോർക്ക് നൽകുന്ന  350സിസി,  എയർ കൂൾഡ് 4 സ്ട്രോക് ഒഎച്ച്സി സിംഗിൾ സിലിണ്ടർ ഒബിഡി2ബി എൻജിൻ പിജിഎം- –എഫ്ഐ സാങ്കേതികവിദ്യയോടുകൂടിയതാണ്. സിബി350 മോഡലിന്റെ എക്സ്ഷോറൂം വില 2,09,857 രൂപയിലും സിബി350 ആർഎസിന്റെ വില 2,14,856  രൂപയിലും ആരംഭിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top