19 April Friday

ആഡംബരത്തിന്റെ അഞ്ചാംതലമുറ ഹോണ്ട സിആർവി

സി ജെ ഹരികുമാർUpdated: Tuesday Oct 16, 2018

ഓൺ വീൽസ്‌

പാസഞ്ചർ കാർനിർമാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) ആഡംബരം നിറഞ്ഞ അഞ്ചാംതലമുറ ഹോണ്ട സിആർ‐വി ഇന്ത്യയിൽ അവതരിപ്പിച്ചു. രാജ്യത്താദ്യമായാണ് ഡീസൽ എൻജിൻ ഓപ്ഷനിൽ ഹോണ്ട സിആർ‐വി എത്തുന്നത്.  ഇതോടെ പ്രീമിയം എസ്യുവി വിഭാഗത്തിലെ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കും.

പുതിയ സിആർ‐വി അത്യാധുനിക പവർട്രെയ്നുകളാണ് ഡീസൽ, പെട്രോൾ വകഭേദങ്ങളിൽ ഒരുക്കുന്നത്. അസാധാരണ  ഇന്ധനക്ഷമതയും ഡ്രൈ‌വിങ‌് പെർഫോമൻസും നൽകുമെന്ന് കമ്പനി പറയുന്നു. പനോരമിക് സൺറൂഫ് ലൈറ്റിങ‌് സംവിധാനങ്ങളും ഈ വിഭാഗത്തിൽ ആദ്യമായി ഫുൾ സൈസ് ഡ്രൈവർ ഇൻഫർമേഷൻ  ഇന്റർഫേസ് എന്നിവയും  ഈ എസ‌്‌യുവിയെ അടുത്തതലത്തിലേക്ക‌് ഉയർത്തുന്നു. ആഡംബരപൂർണമായ ഇന്റീരിയറിന‌് അനുയോജ്യമായ കരുത്തുറ്റ  എക്സ്റ്റീരിയർ സ്റ്റൈലിങ്ങാണുള്ളത്. 2003ലാണ് സിആർവി ബ്രാൻഡ് ഹോണ്ട ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 

സ്ഥലവിസ്തൃതിയുള്ളതും വൈവിധ്യം നിറഞ്ഞതുമായ ഇന്റീരിയറുകളുള്ള പാരമ്പര്യം പിന്തുടരുന്ന പുതിയ ഹോണ്ട സിആർ‐വി മുമ്പില്ലാത്തവിധമുള്ളക്യാബിൻ സ്പേസ് നൽകുന്നു.

അഞ്ചു നിറങ്ങളിൽ സിആർ‐വി ലഭ്യമാണ്‐ ഗോൾഡൻ ബ്രൗൺ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, മോഡേൺ സ്റ്റീൽ മെറ്റാലിക്, വൈറ്റ് ഓർക്കിഡ് പേൾ. ആഗോളതലത്തിൽ രണ്ടാമത്തെ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഹോണ്ട മോഡലാണ് ഹോണ്ട സിആർ‐വി. 28.15 ലക്ഷംമുതൽ 32.75 ലക്ഷം രൂപവരെയാണ്  വില .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top