23 April Tuesday

ഹോണ്ടയുടെ പുതിയ “ സിബിആര്‍ 650എഫ്; ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2017

കൊച്ചി > ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ പുതിയ ഹോണ്ട സിബിആര്‍ 650എഫിന്റെ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു. മെച്ചപ്പെട്ട സവാരി, ആക്രമണാത്മക സ്റ്റൈല്‍, വന്യമായ മുരള്‍ച്ച തുടങ്ങിയവയെല്ലാം ചേര്‍ന്ന് സിബിആര്‍ 650എഫ് സ്പോര്‍ട്സ് യാത്രയെ മികച്ചതാക്കും. പുതിയ സിബിആര്‍ 650എഫ് മിനുസമുള്ള ഏറോ ഡൈനാമിക്കും പ്രത്യേക രൂപകല്‍പ്പനയുമുള്ള ഇടത്തരം ഭാരവിഭാഗത്തില്‍പ്പെട്ട സൂപ്പര്‍ സ്പോര്‍ട്ട് സ്റ്റൈല്‍ മോട്ടോര്‍ സൈക്കിളാണ്. 649 സിസി ഫോര്‍ സിലിന്‍ഡര്‍ എന്‍ജിനാണ് കരുത്തുപകരുന്നത്. ആറ് സ്പീഡുള്ള ഗിയര്‍ബോക്സുമുണ്ട്. പുതിയ എല്‍ഇഡി ഹെഡ്ലൈറ്റ്, ഡ്യുവല്‍ ബെന്‍ഡിങ് വാല്‍വ്പോലുള്ള ഫോര്‍ക്, വെങ്കലത്തിലുള്ള എന്‍ജിന്‍, ഹെഡ്കവറുകള്‍ എന്നിവ സിബിആര്‍ 650എഫ് ഉപയോക്താക്കള്‍ക്കുള്ള അധിക സവിശേഷതകളാണ്.

സിബിആര്‍ 650എഫിന്റെ 649 സിസി നാല് സിലിന്‍ഡര്‍ എന്‍ജിന്‍ 11000 ആര്‍പിഎമ്മില്‍ 63.7 കിലോവാട്ട് ശക്തിപകരുന്നു. സിംഗിള്‍ ട്യൂബ്,  മോണോ ഷോക് സസ്പെന്‍ഷന്‍ യൂണിറ്റ്, അലുമിനിയത്തില്‍ തീര്‍ത്ത വിങ് ആംസ് തുടങ്ങിയവ സ്ഥിരതയും കരുത്തും വാഗ്ദാനംചെയ്യുന്നു.

  എത്ര ഉയര്‍ന്ന വേഗത്തിലും പ്രശ്നങ്ങളൊന്നും കൂടാതെ നിര്‍ത്താവുന്നതാണ് ബ്രേക് സംവിധാനങ്ങള്‍. ഇരട്ടപിസ്റ്റണിലുള്ള മുന്‍ കാലിപ്പറുകളും 320 എംഎം ഡ്യുവല്‍ ഹൈഡ്രോലിക് ഫ്രണ്ട് ഡിസ്കിലെ സിന്റേര്‍ഡ് മെറ്റല്‍ പാഡുകളും ഉള്‍പ്പെട്ടതാണ് ഈ സംവിധാനം. പിന്നിലെ 240 എംഎം ഹൈഡ്രോലിക് ഡിസ്കും സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പറും റെസിന്‍ മോള്‍ഡ് പാഡുകളും നിയന്ത്രണം സുഗമമാക്കുന്നു.

 ആറു സ്പീഡ് ഗിയര്‍ ബോക്സ് മികച്ച ഡ്രൈവ് നല്‍കുന്നു.  മില്ലേനിയം റെഡ്, മാറ്റ് ഗണ്‍ പൌഡര്‍ ബ്ളാക് മെറ്റാലിക് എന്നീ നിറങ്ങളില്‍ ലഭ്യമായ പുതിയ സിബിആര്‍ 650എഫിന്റെ വില 7.30 ലക്ഷം (എക്സ്-ഷോറും ന്യൂഡല്‍ഹി) രൂപയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top