25 April Thursday

പുതിയ മാനദണ്ഡങ്ങളുമായി ഹോണ്ടയുടെ സിബി ഷൈന്‍ എസ്പി

വെബ് ഡെസ്‌ക്‌Updated: Sunday Feb 26, 2017

കൊച്ചി > ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയില്‍ 50 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി പുതിയ ബിഎസ്  കഢ സി ബി ഷൈന്‍ എസ്പി മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കി.

 ഏപ്രില്‍ ഒന്നുമുതല്‍ ഓട്ടോമാറ്റിക് ഹെഡ്ലാമ്പ് ഓണ്‍, ബിഎസ് കഢ മാനദണ്ഡങ്ങള്‍ എന്നിവ ഇരുചക്രവാഹനങ്ങളില്‍ ലഭ്യമാകണമെന്ന ഗവണ്‍മെന്റ് വിജ്ഞാപനത്തെത്തുടര്‍ന്ന് ഇതെല്ലാം സഹിതമാണ് പുതിയ ഷൈന്‍ എസ്പി പുറത്തിറക്കിയിട്ടുള്ളത്. പേള്‍ സൈറന്‍ ബ്ളൂ, ഇംപീരിയല്‍ റെഡ് മെറ്റാലിക് എന്നീ നിറങ്ങളില്‍ പുതിയ ഗ്രാഫിക്സോടെയാണ് മോട്ടോര്‍ സൈക്കിള്‍ എത്തിയിട്ടുള്ളത്.  ജനി ഗ്രേ മെറ്റാലിക്, അത്ലറ്റിക് ബ്ളൂ മെറ്റാലിക്, പേള്‍ അമേസിങ് വൈറ്റ്, ബ്ളാക്ക് എന്നിവയാണ് മറ്റ് നിറങ്ങള്‍.

 ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍, ഡ്യൂവല്‍ ടോണ്‍ സൈഡ് കവര്‍, ഡിസ്ക്കോടുകൂടിയ 5-സ്പ്ളിറ്റ് അലോയി വീല്‍ തുടങ്ങിയവയോടെയാണ് സിബി ഷൈന്‍ എസ്പിയുടെ വരവ്.
 ഹോണ്ട  വികസിപ്പിച്ചെടുത്ത എച്ച്ഇടി ടയര്‍ ഉപയോഗിക്കുന്ന ആദ്യത്തെ മോട്ടോര്‍ സൈക്കിള്‍ കൂടിയാണ് സിബി ഷൈന്‍ എസ്പി. ഉയര്‍ന്ന ഗ്രിപ്പ് നല്‍കുന്നതിനൊപ്പം ഊര്‍ജനഷ്ടം കുറയ്ക്കാന്‍ സഹായിക്കുന്ന പുതിയ മിശ്രിതമാണ്  പുതിയ ടയര്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളതെന്നും ഇത് ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ പുതിയ വിപ്ളവത്തിനു തുടക്കംകുറിക്കുമെന്നും കമ്പനി അറിയിച്ചു. പുതിയ എച്ച്ഇടി ടയറുകള്‍ റോളിങ് റെസിസ്റ്റന്‍സില്‍ 15-20 ശതമാനം കുറവുവരുത്തും. ഇത് മോട്ടോര്‍സൈക്കിളിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കും.

 ഈക്വലൈസറോടുകൂടിയ ഹോണ്ടയുടെ ഏറ്റവും പുതിയ കോമ്പി ബ്രേക് സിസ്റ്റം (സിബിഎസ്) ആണ് സിബി ഷൈന്‍ എസ്പിയില്‍ ഉപയോഗിച്ചിട്ടുള്ളത്.
നീളംകൂടിയ സീറ്റ്, നീളംകൂടിയ വീല്‍ ബേസ്, കൂടിയ ഗ്രൌണ്ട് ക്ളിയറന്‍സ്, വ്യത്യാസം വരുത്താവുന്ന സസ്പെന്‍ഷന്‍ തുടങ്ങിയ സിബി ഷൈന്‍ എസ്പിയിലെ യാത്രയ്ക്ക് അധികസുഖം നല്‍കുന്നു. ഡല്‍ഹിയിലെ എക്സ് ഷോറൂം വില 60,914.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top