19 April Friday

പുതുരൂപത്തിൽ ഹോണ്ട അമേസ്; വില 5.59 ലക്ഷം രൂപ

സി ജെ ഹരികുമാർUpdated: Sunday May 27, 2018

  പ്രമുഖ ജാപ്പനീസ് കാർനിർമാതാക്കളായ ഹോണ്ട നാലുമീറ്റർ താഴെ നീളമുള്ള സെഡാനിൽ തങ്ങളുടെ പ്രമുഖ മോഡലായ അമേസിന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിച്ചു. അടുത്തകാലത്ത് പ്രമുഖ മോഡലുകളുമായി മത്സരം കൂടിയതോടെ  അമേസിന്റെ വിൽപ്പന കുറഞ്ഞിരുന്നു. തുടർന്നാണ് മാറ്റങ്ങൾ വരുത്തിയ അമേസിനെ രംഗത്തെത്തിക്കാൻ ഹോണ്ട നിർബന്ധിതരായത്. 2013ലാണ് അമേസ് വിപണിയിലെത്തിയത്. 2015ൽ ചെറിയ മാറ്റങ്ങൾ വരുത്തിയതല്ലാതെ കാര്യമായി പരിഷ്‌കരണങ്ങൾ ഒന്നുംതന്നെ ഉണ്ടായില്ല.  എന്നാൽ അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതിയ അമേസ് എത്തിയിരിക്കുന്നത്.  ഡീസൽ എൻജിനിലും സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഘടിപ്പിച്ചു എന്നതാണ് പ്രധാനം. ഇന്ത്യയിൽ ഈ വിഭാഗത്തിൽ ആദ്യമായാണ് ഡീസൽ ഓട്ടോമാറ്റിക് ഗിയർ ബോക്‌സ് വരുന്നത്.
+
 പഴയ മോഡലിനെക്കാൾ 40 കി.ഗ്രാം ഭാരം കുറഞ്ഞതാണ് പുത്തൻ അമേസ്. 65 മി മീ വീൽബെയ്‌സ് കൂടുതലുണ്ട്. ഉള്ളിൽ സ്ഥലസൗകര്യവും കൂടിയിട്ടുണ്ട്. മുൻഭാഗത്ത് ഉയർന്നുനിൽക്കുന്ന തടിച്ച മൂക്ക് എപോലെയാണ് ബോണറ്റിന്റെ അഗ്രഭാഗം. വീതിയുള്ള ക്രോമിയം സ്ട്രിപ്പാണ് ഗ്രില്ലിന്റെ ഭാഗത്ത്. അതിനു താഴെ കറുത്ത നിറത്തിൽ നെറ്റഡ് ഗ്രില്ലും, എയർഡാമും പുതിയ മുഖഭാവം നൽകുന്നുണ്ട്. ഇരുവശത്തും കറുത്ത ക്ലാഡിങ്ങിനുള്ളിൽ ഫോഗ്‌ലാമ്പുകളുണ്ട്. ഉയർന്നുനിൽക്കുന്ന ബോണറ്റും 15 ഇഞ്ച് ടയറുകളും ഉയർന്ന രൂപം സമ്മാനിക്കുന്നു. 170 മി മീ ആണ് ഗ്രൗണ്ട് ക്ലിയറൻസ്.  ചെത്തിയെടുത്തതുപോലെ അവസാനിക്കുന്നതാണ് കാറിന്റെ പിൻഭാഗം.  ഭംഗിയുള്ള ടെയ്ൽലാമ്പും ബൂട്ട്‌ഗേറ്റിലെ കട്ടിങ്ങും ആകർഷകമാണ്.

ഉയരം മാന്വലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ എന്നിവയും ഉണ്ട്. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനാണ്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുണ്ട്. ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഡീസൽ എൻജിൻ 80 ബിഎച്ച്പി കരുത്താണ് നൽകുന്നത്.  24 കി മീ മൈലേജാണ് കമ്പനി വാഗ്ദാനംചെയ്യുന്നത്. പെട്രോൾ ഓട്ടോമാറ്റിക് മോഡലിന് 19 കിലോമീറ്ററാണ് ഇന്ധനക്ഷമത. രണ്ട് എയർബാഗുകൾ, ഇബിഡി, എബിഎസ് എന്നീ സുരക്ഷാസന്നാഹങ്ങൾ എല്ലാ വേരിയന്റുകൾക്കും നൽകിയിട്ടുണ്ട്.  ഡീസൽ ഓട്ടോമാറ്റിക്കിന് 8.39 ലക്ഷം രൂപയാണ് വില.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top