26 April Friday

ഹീറോ ഡെസ്റ്റിനി 125 എക്സ് ടെക്

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022


ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് അവരുടെ സ്കൂട്ടർ നിരയിലേക്ക് ചേർക്കുന്ന ഏറ്റവും പുതിയ സ്കൂട്ടർ ആണ് ഡെസ്റ്റിനി 125 എക്സ് ടെക്!

റെട്രോ ഡിസൈനിൽ പുറത്തിറങ്ങുന്ന ഡെസ്റ്റിനിയിൽ ഐഡിൽ സ്റ്റാർട്ട് സ്റ്റോപ് സിസ്റ്റം ഉള്ള ഐ 3എസ് ടെക്നോളജി, എൽ‌ഇ‌ഡി ഹെഡ് ലാമ്പ്, അനലോഗും ഡിജിറ്റലും കോമ്പിനേഷനിൽ ഇൻസ്ട്രമെന്റ്‌ ക്ലസ്ടർ, ബ്ലൂ ടൂത്ത് കണക്ടിവിറ്റി, മൊബൈൽ ചാർജിങ് പോയിന്റ്‌, ക്രോം ഹാൻഡിൽ ബാർ വെയ്റ്റ്, ക്രോം എക്സ്സോസ്റ്റ് മഫ്ലർ, സീറ്റ് ബാക്ക് റസ്റ്റ്, ക്രോം റിയർ വ്യൂ മിറർ  എന്നീ ഫീച്ചറുകളുണ്ട്. കൂടാതെ സുരക്ഷയ്ക്കായി സൈഡ് സ്റ്റാൻഡ്‌ എൻജിൻ കട്ട് ഓഫ് ഫീച്ചറും ഡെസ്റ്റിനിയിൽ ഉണ്ട്. നെക്സസ് ബ്ലൂ, മാറ്റ് ബ്ലാക്ക്‌, പേൾ സിൽവർ വൈറ്റ്, നോബൽ റെഡ്, പാന്തർ ബ്ലാക്ക്‌, ചെസ്റ്റ് നട്ട് ബ്രൗൺ, മാറ്റ് റേ സിൽവർ എന്നിങ്ങനെ ഏഴു നിറങ്ങളിൽ ലഭ്യമാണ്. 9 ബി‌എച്ച്‌പിയും, 10.4 ന്യൂട്ടൻ മീറ്റർ ടോർക്കും പുറപ്പെടുവിക്കുന്ന 124.6 സി‌സി ഫ്യുവൽ ഇൻജക്‍റ്റഡ് എൻജിനാണ് ഡെസ്റ്റിനിക്ക്‌ ഊർജം പകരുന്നത്. 75,450 രൂപമുതൽ 83,450 രൂപവരെയാണ് ഡെസ്റ്റിനിയുടെ കൊച്ചിയിലെ  എക്സ് ഷോറൂം വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top