04 July Friday

ഡ്രൈവറില്ലാ ടാക‌്‌‌സി അടുത്ത മാസമെത്തും

വെബ് ഡെസ്‌ക്‌Updated: Sunday Nov 18, 2018

ഡ്രൈവറില്ലാ കാറുകളുടെ ഉപജ്ഞാതാക്കളായ ഗൂഗിൾ തങ്ങളുടെ വേ‌ായ‌്മോ കാറുകൾ അടുത്തമാസം പുറത്തിറക്കും. 10 വർഷം നീണ്ട ഗവേഷണങ്ങൾക്കും വിജയകരമായ പരീക്ഷണയോട്ടത്തിനും ശേഷമാണ‌് വോയ‌്മോ കാറുകൾ അടുത്ത മാസം ടാക‌്സി സേവനം ആരംഭിക്കുന്നത‌്. അമേരിക്കയിലെ ഫീനിക‌്സിലും 100 കിലോമീറ്റർ ചുറ്റളവിലുമാണ‌് ആദ്യഘട്ടത്തിൽ ഡ്രൈവറില്ലാ ടാക‌്സി കാറുകൾ സർവീസ‌് നടത്തുക.

സാധാരണക്കാർക്കും ഡ്രൈവറില്ലാ കാറിന്റെ സേവനം ലഭ്യമാക്കുന്ന ലോകത്തെ ആദ്യ സംരംഭമാണ‌് വോയ‌്മോ ടാക‌്സി കാറുകൾ. ലോകത്തിന്റെ വിവിധയിടങ്ങളിൽ വിവിധ കമ്പനികളുടെ നേതൃത്വത്തിൽ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണങ്ങൾ നടക്കുന്നുണ്ട‌്. ഡ്രൈവറില്ലാ ടാക‌്സി നിരത്തിലിറക്കാനുള്ള  ശ്രമത്തിലാണെന്ന‌് അടുത്തിടെ യൂബറും പ്രഖ്യാപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top