20 April Saturday

ഡോ. ദീപ മല്ലിക്കിന്റെ സ്വരം ഇനി എം‌ജി ആസ്റ്ററിൽ

സുരേഷ് നാരായണന്‍Updated: Wednesday Sep 1, 2021


എം‌ജിയുടെ പുറത്തിറങ്ങാനിരിക്കുന്ന എസ്‌യു‌വി ആസ്റ്ററിൽ ഫീച്ചർ ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പേർസണൽ അസിസ്റ്റന്റിന്റെ മനുഷ്യസ്വരം, അർജുന അവാർഡ് ജേതാവും പാരാലിമ്പിക് മെഡൽ ജേതാവുമായ ഡോ. ദീപ മല്ലിക്കിന്റേതായിരിക്കുമെന്ന് എം‌ജി പ്രസ്താവിച്ചു. മരുഭൂമിയിലും പർവതനിരകളിലും വാഹനം ഓടിച്ച് പല റെക്കോഡ്‌ ബുക്കുകളിലും പേര് ചേർത്ത ദീപ ‘ദി വുമൺ ഓൺ വീൽസ്’ എന്നാണ് അറിയപ്പെടുന്നത്. ഇതിൽ എട്ടുദിവസം നീണ്ടുനിന്ന 1700 കിലോമീറ്റർ റയ്ഡ് ഡീ ഹിമാലയയും ഉൾപ്പെടും. 2012ൽ അർജുന അവാർഡും 2017ൽ പത്മശ്രീ അവാർഡും 2019ൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡും നല്കി ഡോ. ദീപ മല്ലിക്കിനെ രാഷ്ട്രം ആദരിച്ചു. 

ആദ്യത്തെ കണക്റ്റഡ് എസ്‌യു‌വിയായ എം‌ജി ഹെക്ടർ, പ്യുവർ ഇലക്ട്രിക് എസ്‌യു‌വിയായ എം‌ജി സീ യെസ് ഇ‌വി, ഓട്ടോണോമസ് ലെവൽ വൺ എസ്‌യു‌വി എം‌ജി ഗ്ലോസ്റ്റർ മുതലായ പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിച്ച എം‌ജിയുടെ അടുത്ത കാൽവയ്പായ പേർസണൽ എ‌ഐ അസിസ്റ്റൻസുള്ള എം‌ജി ആസ്റ്ററുമായി അസോസിയറ്റ് ചെയ്യുന്നത്, പല നേട്ടങ്ങളും ആദ്യമായി കൈവരിച്ച ദീപ മല്ലിക് എല്ലാതലത്തിലും അനുയോജ്യയാണെന്ന് എം‌ജിയുടെ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top