26 April Friday

VIDEO:- ഓഡോമീറ്റർ വിഛേദിച്ച് കാർ കടത്താൻ ശ്രമം; പിഴയീടാക്കി മോട്ടോർ വാഹന വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 15, 2022

കാസർകോട്‌> ഓഡോമീറ്റർ വിഛേദിച്ച് ഓടിച്ചുവന്ന കാർ മോട്ടോർ വാഹന വകുപ്പ്  കാസർകോട്‌ എൻഫോഴ്സ്മെൻ്റ് വിഭാഗം പിടികൂടി ഒരു ലക്ഷത്തി മൂന്നായിരം, രൂപ പിഴയിടാക്കി.  കർണാടകയിലെ പ്രമുഖ ഡിലർഷിപ്പിൽ നിന്നും കണ്ണുരിലേക്ക് കൊണ്ടുവരികയായിരുന്നു കാർ.

ട്രേഡ് സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രഷനിൽ വാഹനം നിരത്തിലിറക്കുബോൾ അവശ്യമായ രേഖകൾ വാഹനത്തിൽ ഉണ്ടായിരുന്നില്ല. വിശദമായ പരിശോധനയിൽ വാഹനത്തിൽ ഓഡോമിറ്റർ ഫ്യൂസ് വിച്ചേദിച്ചതായും കണ്ടെത്തി. വാഹനം എത്ര കിലോമിറ്റർ ഓടിച്ചാലും ഓഡോമിറ്ററിൽ നിലവിലുള്ള കിലോമിറ്റർ കൂടുകയില്ല. ഇത്തരത്തിലുള്ള വാഹനങ്ങൾ ഡീലർമാരുടെ വ്യക്തിഗത ആവശ്യങ്ങൾക്കും ടെസ്റ്റ് ഡ്രൈവുകൾക്കും, ഡീലർ റ്റു ഡീലർ ട്രാൻസ്പോർട്ടേഷനുമൊക്കെ ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം ഉപഭോക്താവിനെ അറിയിക്കാതെ പുതിയ വാഹനമായി വിൽക്കുകയും ചെയ്യും.

എൻഫോഴ്സ്മെൻ്റ്  ആർ.ടി.ഒ ശ്രി ഡേവിസ് എം.ടി യുടെ നിർദേശാനുസരണം എം.വി.ഐ  വിതിൻ കുമാറിൻ്റെ നേതൃത്തത്തിൽ എ.എം.വി.ഐ ന്മാരായ അരുൺ രാജ് എ, സുധിഷ് എം , എസ്. ആർ ഉദയകുമാർ എന്നിവരാണ് വാഹനം പിടികൂടി പിഴയടപ്പിച്ചത് .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top