28 March Thursday

ബിഎംഡബ്ല്യു എസ് 1000 ആർആർ സൂപ്പർബൈക്ക് ഇന്ത്യയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019


കൊച്ചി
ബിഎംഡബ്ല്യു എസ് 1000 ആർആർ സൂപ്പർബൈക്ക് ഇന്ത്യയിൽ വിപണിയിലെത്തി. ആദ്യ പതിപ്പുകളെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും മെച്ചപ്പെട്ട പ്രകടനവുമുള്ള മോഡലാണിത്. സാധാരണ റോഡുകളിലും ഓഫ് ട്രാക്ക് റോഡുകളിലും മികച്ച യാത്രാനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. രൂപകൽപ്പനയിലും കാര്യമായ മാറ്റമുണ്ട്.

999 സിസി കരുത്തുള്ള നാല് സിലിൻഡർ ഇൻലൈൻ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. റെയിൻ, റോഡ്, ഡൈനാമിക‌്, റേസ് എന്നിങ്ങനെ നാല് റൈഡിങ‌് മോഡുകളും ക്രമീകരിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകളിൽ  ബുക്കിങ് ആരംഭിച്ചു.  സ്റ്റാൻഡേർഡ്, പ്രോ, എം സ്പോർട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങൾ ലഭ്യമാണ്. എക്സ്ഷോറൂം വില യഥാക്രമം 18,50,000,  20,95,000, 22,95,000 രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top