20 April Saturday

ബജാജ് പൾസർ എൻ 160

സുരേഷ് നാരായണൻUpdated: Wednesday Aug 3, 2022

ഏതാനും മാസങ്ങൾക്കുമുമ്പ് ഇറങ്ങിയ ബജാജ് പൾസർ എൻ 250യുടെ അതേ മുഖച്ഛായയോടെ കുറഞ്ഞ എൻജിൻ കപ്പാസിറ്റിയിൽ ബജാജ് പുറത്തിറക്കുന്ന  ബൈക്ക് ആണ് പൾസർ എൻ 160. ഏറ്റവും കൂടുതൽ മത്സരം ഉള്ള 160 സി‌സി സെഗ്‌മെന്റിൽ ബജാജിനുവേണ്ടി കളത്തിലിറങ്ങുന്നത് പൾസർ എൻ 160 ആയിരിക്കും!

ആകർഷകമായ പുതിയ തലമുറ മോട്ടോർ സൈക്കിളുകൾ ഡിസൈൻ ചെയ്യുന്നതിൽ ബജാജ് മുൻപന്തിയിലാണ്. എൻ 160യുടെ കാര്യത്തിൽ എൻ 250യോട് സാദൃശ്യം ഉണ്ടെങ്കിലും അതൊരു കുറവായി കണക്കാക്കാൻ പറ്റില്ല. പ്രൊജക്റ്റർ എൽ‌ഇ‌ഡി ഹെഡ് ലാമ്പ്, എൽ‌ഇ‌ഡി ഡി‌ആർ‌എൽ എന്നിവ എൻ 250യിൽനിന്ന്‌ മാറ്റമില്ലാതെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരുവിധത്തിൽ നോക്കിയാൽ എൻ 160യുടെ ഡിസൈൻ കോൺസെപ്റ്റ് എൻ 250യുടേതാണ് എന്നു പറയാം. അതുകൊണ്ടുതന്നെ ഈ ബൈക്ക് 250 സി‌സി ആണോ എന്ന സംശയം ഉണ്ടാകുന്നതിൽ അത്ഭുതപ്പെടാനില്ല. ഈ രണ്ടു ബൈക്കുകളും ഏതാണ്ട് ഒരേസമയത്തുതന്നെയാണ് വികസിപ്പിച്ചത്. എൻ 250യുടെ അതേ അനലോഗ് -ഡിജിറ്റൽ  ഇൻസ്ട്രമെന്റ്‌ ക്ലസ്ടറാണ് 160യിലും ഉപയോഗിച്ചിരിക്കുന്നത്. സൈഡ് പാനലുകളും ഇന്ധന ടാങ്കിന്റെ എക്സ്റ്റെൻഷനും ബ്ലാക്ക്‌ ക്രോം പൾസർ ലോഗോയും, ഫ്രോസ്റ്റ് എഫെക്ട് കൊടുത്തിരിക്കുന്ന ടെയ്ൽ ലാമ്പും അൺഡർ ബെല്ലി എക്സ്സോസ്റ്റ് പൈപ്പും എൻ 160യെ ആകർഷകമാക്കുന്ന ഘടകങ്ങളാണ്. ബ്ലൂ ടൂത്ത് കണക്റ്റിവിറ്റി ഇല്ല എന്നത് ഒരു പോരായ്‌മതന്നെയാണ്. എന്നിരുന്നാലും  പൾസർ എൻ160 സ്പോർട്ടിയും ഭംഗിയുള്ളതും ആണെന്നതിന് രണ്ടഭിപ്രായം ഉണ്ടാകില്ല. 


 

റോഡ് പ്രസൻസുപോലെതന്നെയാണ് എൻ 160യുടെ പ്രകടനവും, 16 ഹോഴ്സ് പവറും 14.7 ന്യൂട്ടൻ മീറ്റർ ടോർക്കും ഉള്ള 164.82 സി‌സി ഓയിൽ എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് എൻ 160യുടെ ഊർജത്തിനുറവിടം. ഇപ്പോൾ വിപണിയിലുള്ള എൻ‌എസ് 160യുമായി ഈ എൻജിന് യാതൊരു ബന്ധവും ഇല്ല. രണ്ടു വേരിയന്റുകളിലാണ് എൻ160 ലഭിക്കുന്നത്. ടോപ് വേരിയന്റിൽ  ഡ്യുവൽ ചാനൽ എ‌ബി‌എസ് ആണുള്ളത്, ബേസ് വേരിയന്റിൽ സിംഗിൾ ചാനലും. വളരെ റിഫൈൻ ചെയ്ത എൻജിനാണിത്, ടോപ് ഗീയറുകളിൽ മോശമല്ലാത്തതും മിഡ് റേഞ്ചിൽ ഉഗ്രൻ പ്രകടനവുമാണ് എൻ160 കാഴ്ചവയ്‌ക്കുന്നത്. ടോപ് ഗീയറിൽ 30 കിലോമീറ്റർവരെ കുറഞ്ഞ സ്പീഡിൽ ഓടിക്കാൻ സാധിക്കും എന്നുള്ളത് എടുത്തുപറയേണ്ട കാര്യമാണ്. അതിവേഗത്തിലും വളവുകളിലും ബൈക്ക് വളരെ സ്റ്റേബിളാണ്, അതുപോലെതന്നെ ഈ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രിമെകാ ബ്രേക് വളരെ എഫക്റ്റീവാണ്. ഈ സെഗ്‌മെന്റിലെ ടി‌വി‌എസ് അപ്പാചേ ആർ‌ടി‌ആർ 160 4വി, ഹീറോ എക്സ്ട്രീം 160ആർ, സുസുകി ജിക്‌സർ എന്നീ ബൈക്കുകളെ നേരിടാൻ ബജാജ് നിരത്തിയിരിക്കുന്നത് പഴയ പൾസർ 150, പൾസർ എൻ‌എസ്160 പിന്നെ ഇപ്പോൾ എൻ160 എന്നിങ്ങനെ മൂന്ന് തലമുറയിലെ ബൈക്കുകളാണ്.

ഡ്യുവൽ ചാനൽ എ‌ബി‌എസ് ഉള്ള ടോപ് വേരിയന്റ്‌ ബ്രൂക്‍ലിൻ ബ്ലാക് എന്ന ഒറ്റ നിറത്തിലും സിംഗിൾ ചാനൽ എ‌ബി‌എസ് ഉള്ള ബേസ് വേരിയന്റ്‌ മൂന്ന് നിറങ്ങളിലുമാണ് ലഭിക്കുന്നത്. ടോപ് വേരിയന്റിന് 1.27 ലക്ഷം രൂപയും ബേസ് വേരിയന്റിന് 1.22 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top