25 April Thursday

ബജാജ് ഓട്ടോയുടെ പുതിയ അവഞ്ചര്‍ ബൈക്കുകള്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 5, 2018

ബജാജ് ഓട്ടോ തങ്ങളുടെ പുതിയ 2018 അവഞ്ചര്‍ ശ്രേണിയില്‍ ക്രൂസ് 220, സ്ട്രീറ്റ് 220 എന്നീ രണ്ടു പതിപ്പുകള്‍ പുറത്തിറക്കി. ക്രൂസ് ബൈക്ക് ശ്രേണിയില്‍ അവഞ്ചറിന്റെ എല്ലാ സവിശേഷതകളും നിലനിര്‍ത്തുകയും അതേസമയം പുതുമകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ക്ളാസിക് രൂപകല്‍പ്പനയോടെയുള്ള ഹെഡ്ലാമ്പ്, സ്റ്റൈല്‍, പൂര്‍ണമായി ഡിജിറ്റല്‍ ഡിസ്പ്ളേ എന്നിവയെല്ലാം അവഞ്ചര്‍ 220 ക്രൂസിന്റെ സവിശേഷതകളില്‍പ്പെടുന്നു.

അവഞ്ചര്‍ സ്ട്രീറ്റ് 220ഉം സ്പോര്‍ട്ടി രൂപകല്‍പ്പനയുമായാണ് എത്തുന്നത്. ഇരുബൈക്കും പുതുക്കിയ പിന്‍ഭാഗവും പുതുക്കിയ പിന്‍ലൈറ്റുകളുമായാണ് അവതരിപ്പിക്കുന്നത്. ടൈറ്റ് വീലുകളും ക്രൂസര്‍ സ്റ്റൈലും നിലനിര്‍ത്തുന്നതോടൊപ്പം മികച്ച പുതിയ പിന്‍സസ്പെന്‍ഷനും ലഭ്യമാക്കിയിട്ടുണ്ട്. പുതിയ നിറങ്ങള്‍, ഗ്രാഫിക്കുകള്‍, കൂടുതല്‍ വലിയ അവഞ്ചര്‍ ബാഡ്ജ് എന്നിവയെല്ലാം ഉള്‍പ്പെടുത്തി അന്താരാഷ്ട്ര പരിവേഷവുമായാണ് ഇവ എത്തുന്നത്. അവഞ്ചര്‍ ക്രൂസ് 220 അബേണ്‍ ബ്ളാക്, മൂണ്‍ വൈറ്റ് എന്നീ നിറങ്ങളിലും അവഞ്ചര്‍ സ്ട്രീറ്റ് 220 മാറ്റ് ബ്ളാക്, മാറ്റ് വൈറ്റ് നിറങ്ങളിലുമാണ് എത്തുന്നത്. 94,234 രൂപ എന്ന എക്സ്ഷോറൂം വിലയിലാണ് കേരളത്തില്‍ അവഞ്ചര്‍ ക്രൂസ് 220ഉം സ്ട്രീറ്റ് 220ഉം ലഭ്യമാകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top