24 April Wednesday

ഡോമിനാറുമായി പ്രീമിയം ബൈക്കിങ്ങിലേക്ക് ബജാജ് ഓട്ടോയും

പി ജി എസ്Updated: Tuesday Dec 27, 2016

പതിനഞ്ചുവര്‍ഷമായി ഇന്ത്യന്‍ സ്പോര്‍ട്സ് മോട്ടോര്‍ സൈക്കിള്‍വിപണിയിലെ അജയ്യരായ ബജാജ് ഓട്ടോ പുതിയ പ്രീമിയം സ്പോര്‍ട്സ് ബൈക്ക് ഡോമിനാര്‍ വിപണിയിലിറക്കി. ഫ്യൂവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിങ്ങോടും കൂടിയ 373 സിസി ട്രിപ്പിള്‍ സ്പാര്‍ക്ക് ഫോര്‍ വാള്‍വ് ഡിടിഎസ്ഐ എന്‍ജിനോടുകൂടിയ ഡോമിനാര്‍ 400 ബജാജിന്റെ പ്രീമിയം ബൈക്കിങ്ശ്രേണിയിലെ ആദ്യത്തേതാണ്. ആറ് ഗിയറും സ്ളിപ്പര്‍ക്ളച്ചുമുള്ള 373.2 സിസി ഡിടിഎസ്ഐ എന്‍ജിന്‍ മികച്ച പ്രകടനമാണ് വാഗ്ദാനം ചെയ്യുന്നത്. അത്യാധുനിക ലിക്വിഡ് കൂളിങ് സംവിധാനം ദൂരയാത്രകളില്‍ ബുദ്ധിമുട്ടില്ലാത്ത എന്‍ജിന്‍പ്രകടനം ഉറപ്പാക്കുന്നു.

ഡോമിനാര്‍ 400ന്റെ ഡ്യൂവല്‍ സ്പ്രിങ് മോണോ സസ്പെന്‍ഷനോടുകൂടിയ  43 എംഎം ടെലസ്കോപ്പിക്ക് ഫ്രണ്ട് ഫോര്‍ക്ക് ഏതു പ്രതലത്തിലും സുഗമമായ ഡ്രെെവ് നല്‍കുന്നതാണ്. ബാലന്‍സ്ഡ്് വൈറ്റ് ലൈറ്റോടുകൂടിയ ഫുള്‍ എല്‍ഇഡി മൊസൈക്ക് ഹെഡ്ലാമ്പ് ഇന്ത്യയില്‍ ഡോമിനാര്‍ 400ന്റെ മാത്രം പ്രത്യേകതയാണ്. ഈ വിഭാഗത്തിലെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിളാണ് ഡോമിനാര്‍ 400 എന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് എറിക് വാസ് പറഞ്ഞു.

മിഡ്നൈറ്റ് ബ്ളൂ, ട്വിലൈറ്റ് പ്ളം, മൂണ്‍വൈറ്റ് എന്നീ മൂന്നു നിറങ്ങളില്‍ ഡോമിനാര്‍ 400 ലഭ്യമാണ്. എബിഎസ് മോഡലിന് 1,50,000 രൂപയും ഡിസ്ക് ബ്രേക്ക് മോഡലിന് 1,36,000 രൂപയുമാണ് വില. 22 നഗരങ്ങളില്‍ 80 ഷോറൂമുകളില്‍ വാഹനം ലഭ്യമാണ്. ഓണ്‍ലൈനില്‍ 9000 രൂപ അടച്ച് ബുക്ക്ചെയ്യാം. ജനുവരിയില്‍ വാഹനം നിരത്തിലെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top