25 April Thursday

ഒറ്റ ചാർജിങ്ങിൽ 306 കിലോമീറ്റർ; താരമാകാൻ ടാറ്റ ടിഗോർ ഇലക്ട്രിക്

സുരേഷ് നാരായണന്‍Updated: Wednesday Sep 1, 2021

കൊച്ചി > ടാറ്റ മോട്ടോർസിന്റെ രണ്ടാമത്തെ ഇലക്‌ട്രിക് വാഹനം ടിഗോർ വിപണിയിലിറക്കി. 2020 ജനുവരിയിൽ ലോഞ്ച് ചെയ്‌ത നെക്സോൺ ഇലക്‌ട്രിക് വെഹിക്കിൾ ഇതിനോടകം 4000 യൂണിറ്റുകൾ വിറ്റഴിച്ചു. ടാറ്റയുടെ സബ് കോംപാക്റ്റ്‌ സെഡാനായ ടിഗോറിനെ ആസ്‌പദമാക്കിയാണ് ടിഗോർ ഇലക്‌‌ട്രിക് നിർമിച്ചിരിക്കുന്നത്. ഗ്ലോബൽ എൻ‌സി‌എ‌പി 4 സ്റ്റാർ റേറ്റിങ്ങാണ് ടിഗോറിന് കൊടുത്തിരിക്കുന്നത്. മുതിർന്ന യാത്രക്കാരുടെ സുരക്ഷ‌യ്‌ക്ക് 17ൽ 12 പോയിന്റും കുട്ടികൾക്ക് 49ൽ 37.24 പോയിന്റുമാണ് ടിഗോറിന് കിട്ടിയിരിക്കുന്നത്. ടാറ്റയുടെ സ്വന്തം സിപ്‌ട്രോൺ ടെക്നോളജിയാണ് ഈ കോംപാക്റ്റ് സെഡാനിൽ ഉപയോഗിച്ചിരിക്കുന്നത്.



വ്യക്തിഗതമായ ഇലക്ട്രിക് വാഹനവിപണിയിൽ 70 ശതമാനം മാർക്കറ്റ് ഷെയറുമായി ലീഡ് ചെയ്യുകയാണ് ടാറ്റ മോട്ടോർസ്.  ഇലക്ട്രിക് വാഹനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന സബ്‌സിഡി ഈ സെഗ്‌മെന്റിന്റെ വളർച്ചയ്‌ക്ക്‌ സഹായകമാകുന്ന സാഹചര്യത്തിൽ താങ്ങാവുന്ന വിലയ്ക്ക് ഇലക്ട്രിക്  വാഹനങ്ങൾ ഉപയോക്താക്കളിൽ എത്തിക്കുകയാണ് ടാറ്റയുടെ ലക്ഷ്യം. ആകർഷകമായ ഡിസൈനും സുഖസൗകര്യവും ത്രസിപ്പിക്കുന്ന പ്രകടനവും ഒത്തുചേർന്നാണ് ടിഗോർ ഇ‌വിയുടെ വരവ്. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ അംഗീകരിച്ച 306 കിലോമീറ്ററാണ് ടിഗോർ ഒറ്റ ചാർജിൽ തരുന്ന റേഞ്ച്! ടിഗോർ ഇ‌വി ഉൽപ്പാദിപ്പിക്കുന്ന പവർ 55kW (ഏകദേശം 74 ഹോഴ്‌സ് പവർ) ആണ്. ഈ മോട്ടോറിന്റെ ടോർക് 170 ന്യൂട്ടൻ മീറ്ററാണ്. ഐ‌പി 67 റേറ്റിങ്ങുള്ള ലിക്വിഡ് കൂൾഡ് ഹൈ ഡെൻസിറ്റി ബാറ്ററി പാക്കാണ് ടിഗോർ എവ്യുടെ ഊർജസ്രോതസ്സ്.



എക്‌സ്‌‌ഇ, എക്‌സ്‌എം, എക്‌സ്‌‌‌സെഡ് പ്ലസ് എന്നീ മൂന്ന്‌ വേരിയന്റുകളിൽ ടിഗോർ ഇ‌വി ലഭ്യമാണ്. എക്‌സ്‌‌സെഡ് പ്ലസ്സിൽ ഡ്യുവൽ ടോൺ ഓപ്ഷനുമുണ്ട്. വേരിയന്റുകളുടെ വില യഥാക്രമം 11.99 ലക്ഷം, 12.49 ലക്ഷം, 12.99 ലക്ഷം, 13.14 ലക്ഷം (ഡ്യുവൽ ടോൺ ഓപ്ഷൻ) എന്നിങ്ങനെയാണ്. എട്ടുവർഷവും 1,60,000 കിലോമീറ്റർ ബാറ്ററി, മോട്ടോർ വാരന്റിയുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top