26 April Friday

വാട‌്സാപ്പും സിനിമയിറക്കുന്നു; കള്ളങ്ങൾക്കെതിരെ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 4, 2018

 വ്യാജവാർത്തകൾ തങ്ങളിലൂടെ നിരന്തരം പ്രചരിക്കുന്നതിൽ ഏറെ പഴികേട്ട വാട‌്സാപ് ഒടുവിൽ ബോധവൽക്കരണത്തിന‌് സജീവമായി രംഗത്തിറങ്ങുന്നു. ഇതിനായി പത്തുഭാഷയിൽ വീഡിയോ നിർമിച്ച‌് പ്രചരിപ്പിക്കും. ടിവി, യൂട്യൂബ‌്, ഫെയ്സ‌്ബുക്ക‌് എന്നിവ വഴി വീഡിയോ പ്രചരിപ്പിക്കാനാണ‌് ഉദ്ദേശിക്കുന്നത‌്.

നുണപ്രചാരണങ്ങളിൽ കുടുങ്ങിയവരുടെ യഥാർഥ അനുഭവമാണ‌് വീഡിയോയിൽ ഉണ്ടാകുക. പരസ്യചിത്രം തയ്യാറാക്കാൻ മുംബൈയിലെ പരസ്യ ഏജൻസിയുമായി കരാറൊപ്പിട്ടു കഴിഞ്ഞു. അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിന‌് മുമ്പ‌് ബോധവൽക്കരണ വീഡിയോ വ്യാപകമാക്കും. രാജസ്ഥാൻ, തെലങ്കാന തെരഞ്ഞെടുപ്പ‌് പ്രചാരണത്തിനിടയിലും വാട‌്സാപ് ബോധവൽക്കരണ പ്രചാരണം നടത്തും. കൂടാതെ, ബോധവൽക്കരണത്തിനായി എൻജിഒകളുമായി സഹകരിച്ച‌് ശിൽപ്പശാലയും സംഘടിപ്പിക്കുന്നുണ്ട‌്.

ഉന്ത്യയിൽ 25 കോടിയിലധികം പേർ വാട‌്സാപ് ഉപയോഗിക്കുന്നുണ്ട്. സന്ദേശങ്ങൾ ഫോർവേഡ‌് ചെയ്യുന്നവയാണെങ്കിൽ ‘ഫോർവേഡ‌്’ എന്ന‌് ഇന്ത്യയിൽ കാണിക്കുന്നുണ്ട‌്. മാത്രമല്ല, അഞ്ച‌ുപേർക്ക‌് മാത്രമെ ഫോർവേഡ‌് സൗകര്യമുള്ളൂ. വിദേശങ്ങളിൽ 20 പേർക്ക‌ുവരെ അയക്കാനാകും. ഇന്ത്യയിൽ വാട‌്സാപ് കള്ളപ്രചാരണം സജീവമായതിനാൽ, അവർ ഈയടുത്ത കാലത്ത‌് വരുത്തിയ നിയന്ത്രണങ്ങളാണിവ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top