20 April Saturday

കടിഞ്ഞാണിട്ട്‌ വാട്സാപ‌്; ഫോർവേഡുകൾ ഒരുസമയം അഞ്ചുപേർക്ക്‌ മാത്രം

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018

വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നത് ആൾക്കൂട്ടക്കൊലകൾക്ക് കാരണമാകുന്നതായി കണ്ടെത്തിയതോടെ നിയന്ത്രണങ്ങളുമായി വാട്സാപ‌്. സന്ദേശങ്ങൾ ഒരേസമയം അഞ്ചുപേർക്കുമാത്രം ഫോർവേഡ‌് ചെയ്യാവുന്ന നിലയിൽ നിയന്ത്രിക്കും.  ക്യുക‌് ഫോർവേഡ് ബട്ടണും ഒഴിവാക്കും. നിയന്ത്രണങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളിയാഴ്ചമുതൽ വാട്സാപ‌് നടപ്പാക്കിത്തുടങ്ങി.

സന്ദേശങ്ങൾ അയച്ചയാൾ എഴുതിയതാണോ, ഫോർവേഡ് ചെയ്ത് കിട്ടിയതാണോ എന്നറിയാനുള്ള ലേബൽ ഇതിനോടകം വാട്സാപ‌് നടപ്പാക്കിയിട്ടുണ്ട്.


വാട്സാപ്പിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ വ്യാജസന്ദേശ പ്രചാരണം വൻ സുരക്ഷാപ്രശ്നമായി മാറിയതോടെയാണ് കൂട്ടമായി സന്ദേശങ്ങൾ, ചിത്രം, വീഡിയോ എന്നിവ അയക്കുന്നത് നിയന്ത്രിക്കാൻ വാട്സാപ‌് നിർബന്ധിതരായത്. വ്യാജവാർത്തകൾ തടയുന്നതിന് അക്കാദമിക് വിദഗ്ധരുടെ സഹായം തേടുന്നതടക്കമുള്ള നീക്കങ്ങളും വാട്സാപ‌് തുടങ്ങി. വ്യാജവാർത്ത പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം രണ്ടാമതും വാട്സാപ‌് മേധാവികൾക്ക് കത്തയച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top