29 March Friday

വാട്ട്സാപ്പിന്റെ പാലുകാച്ചലും ഫേസ്‌‌ബുക്കിന്റെ കല്യാണവും

വിശ്വപ്രഭUpdated: Sunday Sep 25, 2016

ഇന്ന് സെപ്തംബര്‍ 25 ആണ്. വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചു തിരിച്ചറിയേണ്ട ഒരു ദിവസം.

ഒരിടത്ത് വാട്ട്സാപ്പില്‍ പാലുകാച്ചല്‍...  അപ്പുറത്ത് ഫേസ്‌ബുക്കില്‍ കല്യാണം...  പാലുകാച്ചല്‍, കല്യാണം, കല്യാണം, പാലുകാച്ചല്‍..  മൊബൈല്‍ ഫോണില്‍ ഇങ്ങനെ

വിശ്വപ്രഭ

വിശ്വപ്രഭ

മാറിമാറി ഞെക്കിക്കളിക്കുമ്പോള്‍ നമ്മളറിയാതെ, നമ്മുടെ വിവരങ്ങള്‍ ആരെങ്കിലും ഒപ്പിയെടുത്തുകൊണ്ടുപോവുന്നുണ്ടോ?

വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക്, അഥവാ, അത്തരം അപകടങ്ങളുടെ സാദ്ധ്യത കുറച്ചെങ്കിലും ഒഴിവാക്കാന്‍ എന്തെങ്കിലും അവസരം കിട്ടുമെങ്കില്‍ അത്  ഇന്നുവരെയാണ്.

(ഇത് താരതമ്യേന നീണ്ടൊരു പോസ്റ്റാണ്. എങ്കിലും മുഴുവനും വായിക്കാന്‍ ക്ഷമയുണ്ടെങ്കില്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് / മൊബൈല്‍ ഉപയോഗം കൂടുതല്‍ സുരക്ഷിതമാവാന്‍ ഈ വിവരങ്ങള്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കാം. പ്രത്യേകിച്ച്, വാട്ട്സ് ആപ്പ്, ഫേസ്‌ബുക്ക്, ഗൂഗിള്‍ പ്ളസ്സ് തുടങ്ങിയവ ഈയിടെ മാത്രം ഉപയോഗിച്ചു തുടങ്ങിയ നവഡിജിറ്റല്‍സാക്ഷരര്‍ക്ക്)

1. വാട്ട്സ്ആപ്പിന്റെ പുതിയ ഉപയോഗവ്യവസ്ഥകള്‍ 2. എന്തൊക്കെയാണ് സ്വകാര്യ ഡാറ്റ 3. സ്വകാര്യതയുടെ ഇന്റര്‍നെറ്റ് റിസ്കുകള്‍ എന്തൊക്കെത്തരം?

വാട്ട്സ്ആപ്പിന്റെ പുതിയ ഉപയോഗവ്യവസ്ഥകള്‍

നമ്മില്‍ മിക്കവര്‍ക്കും ഇതിനകം വാട്ട്സ് ആപ്പ് ലഹരി പിടിപ്പിക്കുന്ന ഒരു പുതിയ പ്രതിഭാസമായല്ലോ. അതിന്റെ ന്യൂനതകളും ആപത്തുകളും മുഴുവന്‍ തിരിച്ചറിയാതെത്തന്നെ, പുതുതായി സ്മാര്‍ട്ട് ഫോണും ഡാറ്റാ നെറ്റ്‌വര്‍ക്കുകളും ഉപയോഗിച്ചുതുടങ്ങിയ കോടിക്കണക്കിനു് ഇന്ത്യക്കാരാണു് വാട്ട്സ്‌ആപ്പ് എന്ന അതിശയലോകത്തേക്കു് കഴിഞ്ഞ രണ്ടുമൂന്നുവര്‍ഷത്തിനുള്ളില്‍ എത്തിപ്പെട്ടതു്. എന്നാല്‍, കുറേ മാസങ്ങള്‍ക്കുമുമ്പ് വാട്ട്സ്‌ആപ്പ് എന്ന കമ്പനിയെ ഫേസ്‌ബുക്ക് എന്ന മറ്റൊരു കമ്പനി വില കൊടുത്തു് ഏറ്റുവാങ്ങി സ്വന്തമാക്കിയിരുന്നു.
 
ഇങ്ങനെയുള്ള കച്ചവടക്കൈമാറ്റങ്ങള്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്കിടയില്‍ പതിവുള്ളതാണു്. പക്ഷേ, പല ഇന്റര്‍നെറ്റ് വിദഗ്ദ്ധരും ഈ ഒരു ഇടപാടിനെ സംശയദൃഷ്ടിയോടെയാണു് നോക്കിക്കണ്ടതു്. രണ്ടു കമ്പനികളുടേയും ഏറ്റവും വലിയ സ്വത്തു് അവരുടെ ഭീമമായ ഉപയോക്തൃസംഖ്യയും അവരുടെയൊക്കെ വ്യക്തിഗതവിവരങ്ങളുമാണു്. അവയാകട്ടെ, രണ്ടും രണ്ടു സ്വഭാവത്തിലുള്ളവയാണു്. ഈയിടെ, വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ അവരുടെ സ്ക്രീനില്‍ ഒരു പുതിയ മുന്നറിയിപ്പു കണ്ടുകാണും. വാട്ട്സ്‌ആപ്പിന്റെ ഉപയോഗവ്യവസ്ഥകളും നിയമങ്ങളും മാറ്റുന്നു എന്നതായിരുന്നു അതു്. ‘അതിനു സമ്മതമുള്ളവര്‍ Agree എന്ന ബട്ടന്‍ അമര്‍ത്തുവിന്‍’ എന്നായിരുന്നു സന്ദേശത്തിന്റെ അവസാനവരി.
 
ഇത്തരം End User License Agreement (EULA) എല്ലാ തരം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ക്കും ആപ്പുകള്‍ക്കും പതിവുണ്ടു്. ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്തു്, നീണ്ട പേജുകളുള്ള അത്തരം സന്ദേശങ്ങള്‍ കാണുമ്പോള്‍ Agree എന്ന ബട്ടനിലേക്കു നേരേ ചെന്നു് ‘ഡബിള്‍ ഓക്കേ’ എന്നു ക്ലിക്കു ചെയ്യുന്നതാണു് എല്ലാവരുടേയും ശീലം. ആദ്യകാലത്തൊക്കെ, ഇത്തരം വ്യവസ്ഥകള്‍ സാധാരണ ഉപയോക്താവിന്റെ സ്വകാര്യത, ഡാറ്റാ സുരക്ഷിതത്വം എന്നിവയെ ബാധിക്കില്ല എന്നുറപ്പുവരുത്താന്‍ തക്ക നിയമവ്യവസ്ഥകള്‍ അതാതു നാടുകളിലെ കോടതികളും സര്‍ക്കാരുകളും മുന്‍കൂട്ടി നിശ്ചയിച്ചുവെച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ ഇത്തരം സമ്മതക്ലിക്കുകള്‍ നല്‍കിയാല്‍ തന്നെ, അവയിലെ ദോഷകരമായ വ്യവസ്ഥകള്‍ക്കു് പൊതുനിയമമനുസരിച്ച് സാധുതയില്ല എന്നു് വിശ്വസിക്കാമായിരുന്നു. എന്നാല്‍, പിന്നീട് ഇന്റര്‍നെറ്റ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങിയവയുടെ ആവിര്‍ഭാവത്തോടെ, ഇത്തരം നിയമങ്ങള്‍ പല രീതിയിലും വ്യാഖ്യാനിക്കാമെന്നായി. സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന കോടതിനിയമത്തിന്റെ പരിരക്ഷ ഉറപ്പിക്കാമെന്ന വിശ്വാസം അതോടെ അറിഞ്ഞോ അറിയാതെയോ നാമെല്ലാം ഉപേക്ഷിക്കേണ്ടിവന്നു. ഈ ആഗസ്റ്റില്‍ വാട്ട്സ് ആപ്പില്‍ പൊങ്ങിവന്ന പുതിയ വ്യവസ്ഥാഭേദഗതിയ്ക്കു് ചില പ്രത്യേകതകളുണ്ടു്. ‘വാട്ട്സ്‌ആപ്പില്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ (Data) ഫേസ്‌ബുക്ക് കമ്പനിക്കും ഉപയോഗിക്കാന്‍ സമ്മതമാണു് ’ എന്നതായിരുന്നു ഈ സന്ദേശത്തിന്റെ കാതല്‍.
 
എന്നാല്‍ ഒട്ടും വ്യക്തമല്ലാത്ത രീതിയിലാണു് ഈ സമ്മതപത്രം എഴുതിവെച്ചിരിക്കുന്നതു്. എന്തൊക്കെ ഡാറ്റയാണു് അങ്ങനെ പങ്കുവെക്കുക എന്ന ഭാഗം കൃത്യമായി എഴുതിവെച്ചിട്ടില്ല. അഥവാ, നിങ്ങള്‍ക്കു് ഡാറ്റ ഫേസ്‌ബുക്കുമായി പങ്കുവെക്കാന്‍ താല്പര്യമില്ലെങ്കിലോ? ഇനി, അങ്ങനെ ഡാറ്റ പങ്കുവെക്കുവാന്‍ താല്പര്യമില്ലെങ്കില്‍ ‘Do not share with Facebook’ എന്ന ഒരു ഓപ്ഷനില്‍ പ്രത്യേകം ക്ലിക്ക് / ടച്ച് ചെയ്തു് രേഖപ്പെടുത്തിയതിനുശേഷം Agree അമര്‍ത്തുക എന്നൊരു ഒഴികഴിവുകൂടി ഇതേ സന്ദേശത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഇതു പലരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടു് വാട്ട്സ്‌ആപ്പിലൂടെത്തന്നെ പല സുഹൃത്തുക്കളും പരസ്പരം സന്ദേശങ്ങള്‍ പങ്കുവെക്കുകയും കുറേ പേരൊക്കെ അവരുടെ ഫോണുകളില്‍ Data Sharing സമ്മതം ഓഫ് ചെയ്തുവെക്കുകയും ചെയ്തു. സെപ്റ്റംബര്‍ 25 വരെയായിരുന്നു ഇങ്ങനെ ‘Do not share my Data’ എന്നു പ്രത്യേകം തെരഞ്ഞെടുക്കാനുള്ള അവസരം. ഇന്നു് സെപ്റ്റംബര്‍ 25 രാത്രിയോടെ ഈ ഒരു ചോയ്സ് കൂടി ഇല്ലാതാവും.
 
ആഗസ്റ്റ് 25നുശേഷം പുതിയ വാട്ട്സ്‌ആപ്പ് അക്കൗണ്ട് തുടങ്ങിയവര്‍ക്കു് ഇത്തരം ഒരു ഓപ്ഷന്‍ പോലും ലഭ്യമല്ലത്രേ. അതായതു് അവര്‍ക്കു് വാട്ട്സാപ്പ് ഉപയോഗിക്കണമെങ്കില്‍ നിര്‍ബന്ധമായും അവരുടെ ഡാറ്റ ഫേസ്‌ബുക്കുമായി പങ്കുവെക്കുക തന്നെ വേണം. ഇനി അഥവാ, ഇത്തരം EULA നിയമങ്ങളൊന്നും നമുക്കു സമ്മതമല്ലെങ്കിലോ? ഏതു പ്രോഗ്രാമും ആപ്പും ഉപയോഗിക്കണമെങ്കില്‍ നാം സമ്മതിച്ചേ തീരൂ. അല്ലെങ്കില്‍ ആ ആപ്പ് ഉപയോഗിക്കേണ്ട എന്നു തീരുമാനിക്കണം. പ്രത്യേകിച്ച് സൗജന്യമായി ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റിലൂടെ വെറുതേ എറിഞ്ഞുതന്നിരിക്കുന്ന ഒരു ആപ്പ്. നിങ്ങള്‍ക്കുപയോഗിക്കണോ? ഞങ്ങള്‍ പറഞ്ഞതനുസരിച്ചേ തീരൂ - എന്നു് ആരെങ്കിലും വാശി പിടിച്ചാല്‍ നമുക്കെന്നല്ല, കോടതികള്‍ക്കുപോലും ഒന്നും ചെയ്യാന്‍ പറ്റില്ല.
 
ഏതൊക്കെ ഡാറ്റ?
തിയ കരാറില്‍ ഏതൊക്കെ ഡാറ്റ എന്നു വ്യക്തമായി വിവരിക്കുന്നില്ല. എന്നാല്‍ പല തരം ഡാറ്റകളും അവയ്ക്കുതന്നെ പലതരം ഉപയോഗങ്ങളുമുണ്ടു്.
 
എന്തൊക്കെയാണു് സ്വകാര്യ ഡാറ്റ?

മൊബൈല്‍ ഫോണില്‍ നാം ഏതൊക്കെത്തരം ഡാറ്റ സൂക്ഷിക്കുന്നുണ്ടു്?

  • നിങ്ങളുടെ സ്വന്തം മൊബൈല്‍ ഫോണ്‍ നമ്പര്‍, കൂടാതെ, മൊബൈലിന്റെ IMEI നമ്പര്‍, ഫോണ്‍ മോഡല്‍, ഓ.എസ്. ഇനവും വേര്‍ഷനും
  • കോണ്ടാൿറ്റ് ലിസ്റ്റ് (അഡ്രസ്സ് ബുക്ക്) ഇതില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ജോലിയിലും മറ്റും ഇടപാടുകാരായവര്‍, സേവനദാതാക്കള്‍ ഇവരുടെ പിറന്നാള്‍ മുതല്‍ ഈ-മെയില്‍ അഡ്രസ്സ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ വരെ ഉണ്ടാവാം.
  • നിങ്ങള്‍ക്കു വന്നതും നിങ്ങള്‍ അയച്ചതുമായ SMS സന്ദേശങ്ങള്‍
  • ഈ-മെയില്‍ സന്ദേശങ്ങളും അറ്റാച്ചുമെന്റ് ഫയലുകളും
  • സംഭാഷണ നാള്‍ വരി (Call history)
  • നിങ്ങളുടെ ഭൂസ്ഥാനവിവരങ്ങള്‍ (Your location - GPS/ Mobile Tower / WIFI hotspot / LAN gateway)
  • നിങ്ങളുടെ ഫയലുകളും രേഖകളും (Your Documents - Photos, songs, Ebooks, videos and any such files)
  • നിങ്ങളുടെ സ്വന്തം ശബ്ദ-ചിത്ര റെക്കോര്‍ഡിങ്ങുകള്‍ (Your own voiceandfacephotos).  >> ഇവയില്‍ ഓരോന്നും വിലപ്പെട്ട ഡാറ്റയാണു്. പലപ്പോഴും നാം അവയുടെ മൂല്യം തിരിച്ചറിയാറില്ലെങ്കിലും ഇന്റര്‍നെറ്റിലെ ഭീമന്‍ കമ്പനികള്‍ക്കു് ഈ ഡാറ്റയുടെ വില നന്നായി അറിയാം. അവയെല്ലാം ഉപയോഗിച്ച് പല തരത്തിലും ലാഭം കൊയ്യാനും അവര്‍ക്കറിയാം. നാം അറിഞ്ഞും അറിയാതെയും ഇത്തരം ഡാറ്റകള്‍ പലപ്പോഴും നമ്മുടെ ഫോണില്‍ നിന്നു് ഇന്റര്‍നെറ്റിലേക്കു ചോര്‍ന്നുപോകുന്നുമുണ്ടാവാം. പക്ഷേ, വിശ്വാസം, അതല്ലേ എല്ലാം? നമ്മില്‍നിന്നു കിട്ടുന്ന ഡാറ്റ അത്തരം വലിയ കമ്പനികളൊക്കെ തികഞ്ഞ ഉത്തരവാദിത്തത്തോടെയും “സ്നേഹത്തോടെയും“ മാത്രമേ കൈകാര്യം ചെയ്യൂ എന്നാണു നമ്മുടെ വിശ്വാസം. എന്നാല്‍, അത്തരം വിശ്വാസത്തിനൊന്നും യാതൊരു ഗ്യാരണ്ടിയും ആരും നല്‍കുന്നില്ല.  >> ഇതുപോലെത്തന്നെയുള്ള മറ്റൊരു ഡാറ്റബേസ് നിധിയാണു് നമ്മുടെ ഫേസ്‌ബുക്ക് അക്കൗണ്ടും. അവിടെ എന്തൊക്കെ കാര്യങ്ങളാണു് നാം ഇതിനകം പങ്കുവെച്ചിട്ടുള്ളതെന്നു് നമുക്കുതന്നെ നിശ്ചയമുണ്ടാവില്ല. അവയില്‍ ചിലതൊക്കെ മറ്റുള്ളവര്‍ക്കു കാണാന്‍ പറ്റാത്തതു്, മറ്റു ചിലതു് കൂട്ടുകാര്‍ക്കും (അവരുടെ കൂട്ടുകാര്‍ക്കും) മാത്രം കാണാന്‍ പറ്റുന്നതു്, ഇനിയും ചിലതു് ആര്‍ക്കും കാണാവുന്ന വിധം പരസ്യമായി. ഇങ്ങനെയൊക്കെയാവും നാം നമ്മുടെ ഫേസ്‌ബുക്ക് അക്കൗണ്ട് സെറ്റു ചെയ്തുവെച്ചിരിക്കുക. എന്നാല്‍, ഈ രണ്ടു തരം ഡാറ്റാബേസുകളും തമ്മില്‍ കുറേ വ്യത്യാസങ്ങളുണ്ടു്. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ കൂടുതല്‍ സ്വകാര്യമായിരിക്കും. താരതമ്യേന കുറഞ്ഞ ഒരു പറ്റം ആളുകളുമായാണു് നാം നമ്മുടെ ഫോണ്‍ കോണ്ടാക്റ്റ് ലിസ്റ്റിലൂടെ ഇടപെടുന്നതു്. അവരില്‍ മിക്കവരെയും നാം ഏതെങ്കിലും വിധത്തില്‍ നേരിട്ടറിയാവുന്നവരും ആയിരിക്കാം. എന്നാല്‍ ഫേസ്‌ബുക്കിലെ ഫ്രന്‍ഡ് ലിസ്റ്റ് അങ്ങനെയല്ല. ആകസ്മികമായി എത്തിപ്പെട്ട ഒരു ഫ്രന്‍ഡ് റിക്വസ്റ്റുവഴി പോലും നമ്മുടെ ലിസ്റ്റില്‍ ആരാനും കയറിക്കൂടിയിരിക്കാം.

വാട്ട്സ്‌ആപ്പും ഫേസ്‌ബുക്കും കൂടിക്കലരുമ്പോള്‍

ഇനി ഈ രണ്ടു ഡാറ്റാബേസുകളും തമ്മില്‍ കൂട്ടിക്കലര്‍ത്തിയാലോ? അപ്പോള്‍, വലിയ അപകടങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാവാം. മുകളില്‍ വിവരിച്ച, മൊബൈല്‍ ഫോണില്‍ ഉള്ളടങ്ങിയ ഡാറ്റ എല്ലാം തന്നെ ഒറ്റയടിക്കു് ഏതെങ്കിലും ഇന്റര്‍നെറ്റ് കമ്പനിക്കു് ലഭ്യമല്ല. ഓരോരോ ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമുമ്പ് ഏതൊക്കെ ഡാറ്റകള്‍ അവയ്ക്കു് വായിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യാം എന്നതിനു് നാം വെവ്വേറെ പെര്‍മിഷനുകള്‍ കൊടുക്കേണ്ടതുണ്ടു്. മിക്കപ്പോഴും നാം ഇത്തരം പെര്‍മിഷനുകള്‍ ഏതിനൊക്കെ എന്നു ശ്രദ്ധിക്കാറില്ല. ആവശ്യപ്പെടുന്ന പെര്‍മിഷനുകള്‍ കൊടുത്തില്ലെങ്കില്‍ അവ പ്രവര്‍ത്തിക്കുകയുമില്ല. അതിനാല്‍, കാണുന്നതിനൊക്കെ കൂടുതല്‍ ആലോചിക്കാതെ yes അമര്‍ത്തുകയാണു് നമ്മുടെ പൊതുവായ ശീലം. ( “ആപ്പു കയറ്റുക“ എന്നാണു് ചുറ്റുപാടുമുള്ള, ഈയിടെമാത്രം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചുതുടങ്ങിയ സാധാരണക്കാര്‍ ‘ഇന്‍സ്റ്റാള്‍’നു പകരം പറയുന്ന വാക്കു്) ഇനി ഏതാനും സാഹചര്യങ്ങള്‍ പരിശോധിച്ചുനോക്കാം.
  1. മൊബൈല്‍ നമ്പറുകള്‍ പങ്കുവെക്കപ്പെടുക. ഫേസ്‌ബുക്ക് കമ്പനി വാട്ട്സാപ്പിലെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ തിരിച്ചറിയുന്നു. ഇതുകൊണ്ടുമാത്രം ഒരു പക്ഷേ വലിയ അപകടമില്ലെന്നു വരാം. എന്നാല്‍, അവര്‍ ഫേസ്‌ബുക്കിലെ നിങ്ങളുടെ അക്കൗണ്ടുമായി ഒത്തുനോക്കി, നിങ്ങളുടെ ലിസ്റ്റില്‍ ഇതിനകം ഫ്രന്‍ഡ് അല്ലാത്തവരെയൊക്കെ (അവരുടെ ഫോണ്‍ നമ്പര്‍ കൂടി ഒപ്പിയെടുത്തു്) പുതിയ ഫ്രന്‍ഡ് ആയി ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചാലോ? ചിലര്‍ക്കെങ്കിലും അതു നീരസമുണ്ടാക്കിയെന്നു വരാം.
  2. ഫേസ്ബുക്ക് കമ്പനി വാട്ട്സാപ്പിലെ നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റ് മുഴുവന്‍ വലിച്ചെടുക്കുന്നു. എന്നിട്ട്, വാട്ട്സാപ്പിലും ഫേസ്‌ബുക്കിലും ഇവയെ പരസ്പരം കൂട്ടിയോജിപ്പിക്കുന്നു. ഉദാഹരണത്തിനു് നിങ്ങളുമായി സ്വരച്ചേര്‍ച്ചയില്ലാത്ത ഒരു പഴയ ബിസിനസ്സ് പങ്കാളിയില്‍ നിന്നും നിങ്ങള്‍ ബന്ധങ്ങളൊന്നും നിലനിര്‍ത്താതെ മാറിനില്‍ക്കുകയാണു്. നിങ്ങള്‍ ഫേസ്‌ബുക്കിലുണ്ടോ എന്നുപോലും അയാള്‍ക്കറിയില്ല. പക്ഷേ, അയാളുടെ ഫോണ്‍ നമ്പര്‍ ഇപ്പോഴും നിങ്ങളുടെ ഫോണിലെ അഡ്രസ്സ് ബുക്കിലുണ്ടു്. അതുനോക്കി, ഫേസ്‌ബുക്ക് നിങ്ങളെ രണ്ടുപേരെയും പരസ്പരം കണക്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നു...
  3. ഇനി കുറച്ചുകൂടി കടന്ന കയ്യായി, നിങ്ങളുടെ ഫോണിലുള്ള എല്ലാ ആളുകളുടേയും ഫേസ്‌ബുക്ക് അക്കൗണ്ടും ഫേസ്‌ബുക്കിലുള്ള എല്ലാ ആളുകളുടേയും ഫോണ്‍ നമ്പറുകളും നിങ്ങളുടെ സമ്മതത്തോടെയോ അല്ലാതെയോ പരസ്പരം കൂട്ടിക്കൊളുത്തുന്നു!.....
  4. നിങ്ങളുടെ പിറന്നാള്‍ തീയതി, നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം, നിങ്ങള്‍ പഠിക്കുന്ന കോഴ്സ്, ആമസോണിലോ ഈ-ബേയിലോ നിങ്ങള്‍ തെരയുന്ന ഉല്പന്നങ്ങള്‍ ഇവയെയെല്ലാം അപ്പപ്പോള്‍ മണത്തറിഞ്ഞു് , നിങ്ങള്‍ക്കനുയോജ്യമായതെന്നു് ഫേസ്‌ബുക്ക് കരുതുന്ന വിവരങ്ങള്‍ മാത്രം നിങ്ങള്‍ക്കു താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ ടൈം ലൈനില്‍ പ്രത്യക്ഷപ്പെടുത്തുക. (ഇക്കാര്യം ഇപ്പോള്‍ തന്നെ, കുറേയൊക്കെ നടക്കുന്നുണ്ടു്). അതുക്കും മേലേ, അതേ വിവരങ്ങള്‍ ഫേസ്‌ബുക്കിനു പണം കൊടുക്കുന്ന മറ്റൊരു ഇടപാടുകാരനു നല്‍കുക. (ഉദാഹരണം നിങ്ങള്‍ ലുലു മാളില്‍ ചെല്ലുമ്പോള്‍, ആ നിമിഷം, അവിടത്തെ ഒരു ഉല്പന്നത്തിന്റെ പ്രൊമോഷന്‍ പരസ്യം കാണിക്കുക; ഉച്ചയ്ക്കു് ശരവണഭവന്‍ ഹോട്ടലിനുമുമ്പിലൂടെ കാര്‍ ഓടിച്ചുപോവുമ്പോള്‍ അതിന്റെതന്നെ പരസ്യം കാണിക്കുക... ).
  5. സുരക്ഷിതമെന്നു കരുതി നിങ്ങള്‍ ഫോണില്‍ ശേഖരിച്ചുവെച്ച വിവരങ്ങള്‍ ഓര്‍ക്കാപ്പുറത്തു് നിങ്ങളുടെ പ്രത്യേക സമ്മതമില്ലാതെ പോലീസിനോ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ ബാങ്കുകള്‍ക്കോ വലുതോ ചെറുതോ ആയ ഏതെങ്കിലും സ്വകാര്യ കമ്പനികള്‍ക്കോ ഫേസ്‌ബുക്ക് കമ്പനി നേരിട്ടു കൈമാറുന്നു.
  6. മുകളില്‍ സൂചിപ്പിച്ചിട്ടുള്ളവ പല തരം സാദ്ധ്യതകളില്‍ ചിലതുമാത്രമാണു്.
ഇപ്പോഴത്തെ വാട്ട്സ്‌ആപ്പ് / ഫേസ്ബുക്ക് ലയനം കൊണ്ടു് ഇവയെല്ലാം ഒറ്റയടിക്കു് സംഭവിച്ചുകൊള്ളണമെന്നില്ല. എന്നാല്‍, ഇന്നല്ലെങ്കില്‍ നാളെ, ഈ രണ്ടു് ആപ്പുകളോ അല്ലെങ്കില്‍ മറ്റേതൊരു ഇന്റര്‍നെറ്റ് സൗകര്യമോ ഇത്തരം ഡാറ്റാ റിസ്കുകള്‍ക്കു് വിധേയമാണു് എന്നു സദാ ഓര്‍ത്തുവെക്കണം. എങ്ങനെയാണു് വാട്ട്സ് ആപ്പിലെ സ്വകാര്യവിവരങ്ങള്‍ ഫേസ്‌ബുക്കുമായി പങ്കുവെക്കാന്‍ സമ്മതമല്ല എന്നു് എങ്ങനെയാണു് നിങ്ങളുടെ മൊബൈല്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തുക?
ഇതിനകം അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്തിരുന്നില്ലെങ്കില്‍:
When you open WhatsApp on your phone, you may see this update screen. Click “Read more…” on the bottom.

When you open WhatsApp on your phone, you may see this update screen. Click “Read more…” on the bottom.

When you open WhatsApp on your phone, you may see this update screen. Click “Read more…” on the bottom.

This takes you to more information about the new privacy policy. At the bottom of the screen, uncheck the box for “Share my WhatsApp information with Facebook…”

Once you uncheck the box, you will see this pop-up box confirming that your account information won’t be used on Facebook.

Now that your screen looks like this, click “Agree.” This will direct you back to your normal WhatsApp homepage.

If you already agreed to the new privacy policy and would like to undo it, you have 30 additional days after you clicked “Agree” to change your settings to “Don’t share” once and for all.
  1. Use the three dots in the upper right of your screen to navigate to “Settings” and click “Account.”  
  2. Toggle “Share my account info” to the left. A grey pop-up box will ask if you are sure you don’t want WhatsApp to share your data with Facebook. Tap “Don’t share.”
  3. Your screen should look like this, with “Share my account info” greyed out. You can click the arrow in the top left to get back to your settings and then to your normal WhatsApp homepage.
    Note that your WhatsApp information will still be passed to Facebook for other purposes such as “improving infrastructure and delivery systems, understanding how [Facebook and WhatsApp] services...are used, securing systems, and fighting spam, abuse, or infringement activities." Changing your settings does ensure, however, that Facebook will not use your WhatsApp data to suggest friends or serve ads

 

അതായതു്, ഇത്രയും ചെയ്താല്‍ തന്നെ ഫേസ് ബുക്ക് മറ്റാവശ്യങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ വാട്ട്സ്‌ആപ്പ് ഡാറ്റ ഉപയോഗിച്ചെന്നുവരാം. എങ്കിലും ഇതോടെ, തല്‍ക്കാലത്തേക്കെങ്കിലും, നിങ്ങളുടെ മറ്റുകൂട്ടുകാരുമായി പങ്കുവെക്കാനോ ഫേസ്‌ബുക്കിലെ പരസ്യങ്ങള്‍ക്കു് ഉപയോഗിക്കാനോ അവര്‍ വാട്ട്സ്‌ആപ്പ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ല എന്നു് പ്രതീക്ഷിക്കാം.
 
ഐ ടി / ബയോമെഡിക്കല്‍ രംഗത്തു് മൂന്നുപതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനപരിചയമുള്ള ഡാറ്റാ സെക്യൂരിറ്റി വിദഗ്ദ്ധനും പ്രമുഖ മലയാളം വിക്കിപീഡിയനുമാണു് ലേഖകന്‍

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top