24 April Wednesday

അണിയറയിൽ ത്രീഡി ഇമോജികളും

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

അടിക്കടി മാറ്റം വന്നില്ലെങ്കിൽ ഉപയോക്താക്കൾ കുറയുമെന്ന‌് വാട്‌സാപ്പ‌് അധികൃതരെ പഠിപ്പിക്കേണ്ടതില്ലല്ലോ. മാസംതോറും ടെക്കികൾ പുതുമയേറിയ ഇൻസ‌്റ്റന്റ്‌ മെസേജിങ് ആപ്പുമായി രംഗത്തിറങ്ങുമ്പോൾ  വാട്‌സാപ്പിനും വെറുതേയിരിക്കാനാവില്ല. ഇമോജികളിലും സ്റ്റിക്കറുകളിലും വലിയമാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ‌് അധികൃതർ. 

വാട്‌സാപ്പിന് വേണ്ടി മാത്രമായി പ്രത്യേക ഇമോജികളും സ്റ്റിക്കറുകളുമാണ‌് ഒരുങ്ങുന്നത‌്. ത്രീ ഡി ഇമോജികളാണ‌് അണിയറയിൽ ഒരുങ്ങുന്നതെന്ന‌് ടെക് ബ്ലോഗായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വാർത്തയിൽ പറയുന്നത‌്. ആപ്പിൾ തങ്ങളുടെ  ഫോണുകളിൽ അടുത്തിടെ ത്രീ ഡി ഇമോജികൾ അവതരിപ്പിച്ചെങ്കിലും അതിലും പുതുമയേറിയതായിരിക്കുമിത‌് എന്നാണറിയുന്നത‌്.

കൂടുതൽ അനിമേറ്റഡ് സ്റ്റിക്കറുകൾകൂടി അധികം വൈകാതെ വാട്‌സാപ്പിൽ എത്തുന്നതോടെ ചാറ്റിങ‌് കൂടുതൽ രസകരമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top