11 May Saturday

ആപ്പിളിനെ പോലെ ഫോണ്‍ സ്‌‌‌‌‌ളോ ആക്കില്ല: വിശദീകരണവുമായി സാംസങ്ങ് രംഗത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Dec 31, 2017

കൊച്ചി > ആപ്പിള്‍ ഫോണുകളെ പോലെ തങ്ങള്‍ പഴയ ബാറ്ററികളുള്ള ഫോണുകളുടെ വേഗത കുറയ്ക്കില്ലെന്ന് സാംസങ്ങ്. പഴയ ഐ ഫോണുകള്‍ അപ്രതീക്ഷിതമായി സ്വച്ച് ഓഫ് ആയിപ്പോകുന്നത് ഒഴിവാക്കാന്‍ ഫോണുകളുടെ വേഗത കമ്പനി ഇടപെട്ട് തടയുന്നുണ്ടെന്ന് ആപ്പിള്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെ ഉപഭോക്താക്കളോട് ആപ്പിള്‍ ക്ഷമാപണവും നടത്തി.

ഇതിനെ തുടര്‍ന്നാണ് സാംസങ്ങിന്റെ വിശദീകരണം വന്നിരിക്കുന്നത്. സാംസങ്ങിനൊപ്പം എല്‍ജി, എച്ച്ടിസി, മോട്ടറോള തുടങ്ങിയ കമ്പനികളും പഴയ ഫോണുകളുടെ വേഗത തങ്ങള്‍ കുറയ്ക്കാറില്ലെന്ന് വിശദീകരിച്ചിട്ടുണ്ട്. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയ്ക്കാണ് തങ്ങള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നതെന്നും മള്‍ട്ടി ലെയര്‍ സുരക്ഷാ സംവിധാനത്തിലൂടെ ബാറ്ററി ലൈഫ് കൂടുതല്‍ നല്‍കുന്നുണ്ടെന്നും സാംസങ്ങ് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top