25 April Thursday

ട്വിറ്റര്‍ പാസ്‌വേഡ് മാറ്റിക്കോ.. വിവരങ്ങള്‍ സെയ്‌ഫാക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Sep 23, 2018

 ത്സമയ വിവരവിനിമയ സൈറ്റായ ട്വിറ്ററിൽ കടന്നുകയറിയ വൈറസ് പ്രോഗ്രാം മൂന്ന് ലക്ഷത്തിലേറെ ഉപയോക്താക്കളെ വ്യക്തിവിവരങ്ങൾ ചോർത്തി. 

ഉപയോക്താക്കളുടെ വിവരങ്ങൾ അപഹരിക്കപ്പെട്ടകാര്യം ട്വിറ്റർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2017 മെയിൽ ട്വിറ്ററിന്റെ സെറ്റിങ്ങിൽ കടന്നുകയറിയ വൈറസ് പ്രോഗ്രാം കണ്ടെത്തി നശിപ്പിക്കുന്നത് സെപ്തംബർ ഏഴിനാണ്. ട്വിറ്റർ വിനിമയങ്ങളുടെ വിശദാംശങ്ങൾ  വൈറസ് ചോർത്തും. കണ്ടെത്തി നിമിഷങ്ങൾക്കകം പ്രശ്‌നം പരിഹരിച്ചെന്ന് ട്വിറ്റർ അറിയിച്ചു. ട്വിറ്റർ ഉപയോക്താക്കളിൽ ഒരു ശതമാനംപേരെ വൈറസ് ആക്രമിച്ചു. ലോകത്ത് 33.60 കോടി ആളുകൾ ട്വിറ്റർ ഉപയോഗിക്കുന്നുണ്ട്.

പ്രശ്നം പരിഹരിച്ചെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഉപയോക്താക്കൾ പാസ് വേഡുകൾ പുതുക്കുന്നത് നന്നായിരിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. പ്രശ്നബാധിതമായ അക്കൗണ്ടുകളിൽ ട്വിറ്റർ ഔദ്യോഗികമായി മുന്നറിയിപ്പ് സന്ദേശം അയച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top