24 April Wednesday

ലോകത്ത്‌ 150 കോടി ടിക്‌ടോക്കികൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

ടിക്‌ടോക്കിന്റെ ലോക വ്യാപക ഡൗൺലോഡിങ്‌ 150 കോടി കവിഞ്ഞതായി റിപ്പോർട്ട്‌. അതിൽ 31 ശതമാനം അതായത്‌ 46 കോടി ഡൗൺലോഡിങ്‌ നടന്നിരിക്കുന്നത്‌ ഇന്ത്യയിലാണ്‌. ഇതോടെ പട്ടികയിൽ ഏറ്റവും മുന്നിലെത്തിയിരിക്കുകയാണ്‌ ഇന്ത്യ. ഇന്ത്യക്ക്‌ തൊട്ടുപിന്നാലെ നാല്‌ കോടി ഉപയോക്താക്കളുമായി ചൈന രണ്ടാം സ്ഥാനത്തുണ്ട്‌. മൂന്ന്‌ കോടി ഉപയോക്താക്കളുമായി അമേരിക്ക മൂന്നാം സ്ഥാനത്തും. 2019ലാണ്‌ ഇന്ത്യയിൽ ടിക്‌ടോക്‌ വ്യാപകമാകുന്നത്‌.

150 കോടി ഡൗൺലോഡിങ്‌ പൂർത്തിയായതോടെ ആപ്‌ സ്‌റ്റോറിലും ഗൂഗിൾ പ്ലേയിലും മൂന്നാംസ്ഥാനത്ത്‌ എത്തിയിരിക്കുകയാണ്‌ ടിക്‌ടോക്‌. ഇവിടെ ഒന്നാം സ്ഥാനം വാട്‌സാപ്പിനും രണ്ടാം സ്ഥാനം ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചറിനുമാണ്‌. ഫെയ്‌സ്‌ബുക്ക്‌ നാലും ഇൻസ്റ്റഗ്രാം അഞ്ചും സ്ഥാനങ്ങളിലുണ്ട്‌. ഈ ഫെബ്രുവരിയിൽ ടിക്‌ടോക്‌ ഉപയോക്താക്കളുടെ എണ്ണം 100 കോടി ആയിരുന്നു. അതിനു പിന്നാലെയാണ്‌ ഒമ്പത് മാസത്തിനുള്ളിൽ അത്‌ 150 കോടിയായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top