19 April Friday
സോഷ്യല്‍ മീഡിയയിലെ അപകീര്‍ത്തി

തലമാറ്റിയാല്‍ വിലങ്ങ് ഉറപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2016

സുന്ദരികളായ പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഫോട്ടോവച്ച് വ്യാജ അക്കൌണ്ട് ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ വിലസുന്നവര്‍ കുറവല്ല. സിനിമാ നടിമാരുടെ ചിത്രം മാത്രമല്ല നാട്ടിലെ പെണ്‍കുട്ടികളുടെ ഫോട്ടോയും ഉപയോഗിച്ച് വ്യാജ അക്കൌണ്ടുകള്‍ ഉണ്ടാക്കുന്നു. അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയോ കൂടുതല്‍ ആളുടെ ശ്രദ്ധ നേടുന്നതിനോ ചെയ്യുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് കൂടുതലും യുവാക്കളും വിദ്യാര്‍ഥികളുമാണ്.

ഫോട്ടോകള്‍ ഉപയോഗിച്ചുള്ള വ്യാജ അക്കൌണ്ട് കൂടുതലും ഫേസ്ബുക്കിലാണ്.  വാട്സ് ആപിലും ഫേസ്ബുക്കിലും സന്ദേശങ്ങളും മോശമായ പടങ്ങളും വീഡിയോകളും അയക്കുന്നവരും കൂടിവരികയാണ്. ഇക്കാര്യത്തില്‍ പലരും മാനഹാനി ഭയന്ന് പരാതിപ്പെടാറില്ല. പരാതി നല്‍കല്‍ നിര്‍ബന്ധമാണെന്ന് പൊലീസ് പറയുന്നു. സൈബര്‍ ലോകവുമായി ബന്ധപ്പെട്ട പരാതികള്‍ കമീഷണര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സെല്‍, അതാതിടത്തെ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നല്‍കാം.
സ്ത്രീകള്‍ക്ക് വനിതാ പൊലീസ് സ്റ്റേഷനിലും പരാതി സമര്‍പ്പിക്കാം. സൈബര്‍സെല്‍ വഴിയും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയണം. പരാതി നല്‍കിയാല്‍ തുടര്‍നടപടികള്‍ക്കായി സ്റ്റേഷനില്‍ നിന്നും രസീത് വാങ്ങി സൂക്ഷിക്കണം. പെറ്റീഷന്‍ നമ്പര്‍ ഉപയോഗിച്ച് സൈബര്‍ സെല്ലില്‍ അന്വേഷിച്ചാല്‍ തുടര്‍നടപടിയുടെ വിവരം ലഭിക്കും.

തങ്ങളുടെ അക്കൌണ്ട് ഡിലീറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനുള്ള സഹായവും നിര്‍ദേശവും പൊലീസില്‍നിന്നും ലഭിക്കും. കേസിന്റെ നടത്തിപ്പിന് സ്ക്രീന്‍ ഷോട്ടുകളും മറ്റു തെളിവുകളും പൊലീസ് ശേഖരിക്കും. തെളിവുകള്‍ വ്യക്തമായതിനാല്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെങ്കിലും പല കുറ്റകൃത്യങ്ങളിലും പ്രതികള്‍ വിദേശത്തായതിനാല്‍ നടപടികള്‍ നീളും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top