25 April Thursday

ടെക്‌നോപാർക്ക്‌ ജീവനക്കാർക്കായി പ്രതിധ്വനിയുടെ സെലീനിയം ശില്‌പശാല

വെബ് ഡെസ്‌ക്‌Updated: Wednesday Feb 28, 2018

തിരുവനന്തപുരം > ടെക്‌‌‌നോപാർക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെ ടെക്നിക്കൽ ഫോറം ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കായി നടത്തുന്ന ടെക്‌നിക്കൽ ട്രെയിനിങ് പരമ്പരയുടെ എട്ടാമത്തെ എഡിഷൻ സെലീനിയം ശില്പശാല മാർച്ച് 3 ശനിയാഴ്ചനടക്കും.

ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 10 :00 മുതൽ വൈകുന്നേരം 05:00ുാ വരെയാണ് ശില്പശാല. ശില്‍പ്പശാലക്ക് ടെസ്റ്റ് ഓട്ടോമേഷൻ കൺസൾട്ടൻറ് ആയ ബിനു ലക്ഷ്മി നേതൃത്വം നല്‍കും.

ടെസ്റ്റിംഗ് മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും പ്രാക്ടീസുകളും ടെക്കികള്‍ക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഈ ശില്‍പ്പശാല ക്രമീകരിച്ചിരിക്കുന്നത് .ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും  വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ഈ  പരിശീലന പരിപാടി കഇഎഛടട, ഡിഎകെഎഫ്‌ എന്നീ സംഘടനകളുടെ സഹകരണത്തോടെ പൂർണ്ണമായും സൗജന്യമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ടെക്നിക്കൽ ഫോറത്തിന്റെ എട്ടാമത്തെ ട്രെയിനിങ് പരിപാടിയാണിത്‌. ഇതിനു മുൻപ്  സെലീനിയം ഓട്ടോമേഷൻ  ടെസ്റ്റിംഗ് അപ്ലിക്കേഷൻ, സോഫ്റ്റ്വെയർ എസ്റ്റിമേഷൻ ടെക്നിക്സ്, ഗൂഗിളിൻറെ ഗോ ലാംഗ്വേജ് , ഓപ്പണ്‍ സോഴ്സ് ടെക്ക്നോളജി ഡോക്കർ ,ആംഗുലാർ, ജാവ , റസ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് എന്നിവയിൽ ജീവനക്കാർക്കായി  പ്രതിധ്വനി ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു.

രെജിസ്‌ട്രേഷന്‌  വു://ലേരവളീൃൌാ.ുൃമവേശറവംമിശ.ീൃഴ സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്:  വിഷ്ണു ‐ 8086107770, ഗണേഷ് ‐ 9446242358, സജിൻ ‐ 9746105777


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top