20 April Saturday

വയർലെസ‌് പവർ ബാങ്ക‌ുമായി സാംസ‌ങ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

 

ദീർഘദൂരയാത്രകളിൽ ഫോണിലെ ചാർജ‌് കുറയുന്നത‌് ഒരു പ്രധാന പ്രശ‌്നമായി നിലനിൽക്കുന്ന സമയത്താണ‌് പവർ ബാങ്കുകൾ  പ്രത്യക്ഷപ്പെട്ടു തുടങ്ങിയത‌്. ചാർജ‌് ചെയ്യാൻ പ്ലഗ‌് പോയിന്റ‌് ഇല്ലാതെ ആളുകൾ വലഞ്ഞിരുന്ന ഘട്ടത്തിൽ പവർ ബാങ്ക‌്  ആശ്വാസമായി. ഇനി പവർ ബാങ്ക‌ുകളിൽ നൂതന സംവിധാനങ്ങളാണ‌് വരാൻ പോകുന്നത‌്.  വയർലെസ‌് ചാർജിങ്‌ ഉപകരണങ്ങൾ ഇന്ത്യയിൽ പരിചയപ്പെടുത്തുന്നതിന്റെ തുടക്കമായി വയർലെസ‌് പവർ ബാങ്ക‌ും വയർലെസ‌് ചാർജർ ഡ്യുയോ പാഡും അവതരിപ്പിക്കുകയാണ്‌ സാംസങ‌്. വാരാനിരിക്കുന്ന ചാർജിങ‌് ഉപകരണങ്ങൾ സമാർട്ട‌് ഫോൺ, സ‌്മാർട്ട‌് വാച്ചുകൾ, വയർലെസ‌് ഇയർ ബഡ‌്സുകൾ എന്നിവയിൽ ഉപയോഗിക്കാനാകും.10,000 എംഎഎച്ച‌് കപ്പാസിറ്റിയാണ‌് ബാറ്ററികൾക്കുള്ളത‌്. മൈക്രോ യുഎസ‌്ബി വഴിയോ യുഎസ‌്ബി ടൈപ‌് കേബിൾവഴിയോ ഇവ ചാർജ‌് ചെയ്യാം. 3000 മുതലാണ്‌ വില.

കറുപ്പ‌്, വെള്ള നിറത്തിൽ ഇറങ്ങുന്ന വയർലെസ‌് ചാർജറുകളിൽ ഉപകരണം ചൂടാവുന്നതിനെ തണുപ്പിക്കാനുള്ള  ഫാനും ഘടിപ്പിച്ചിട്ടുണ്ട‌്.  ഇവ രണ്ടും ആമസോൺ, ഫ്ലിപ‌്കാർട്ട‌് തുടങ്ങിയ ഓൺലൈൻ ഷോപ്പിങ‌് സൈറ്റുകളിൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top