29 March Friday

അലക്കും, ഇസ്‌തിരിയിടും സ്മാർട്ട്‌ അലമാര

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

സാങ്കേതിക ലോകത്ത്‌ പുത്തൻ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്‌ സാംസങ്‌ ഇലക്‌ട്രോണിക്സ്‌. ഇപ്പോൾ ഏറ്റവും പുതുതായി "അലമാര'യാണ്‌ സാംസങ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. സ്വന്തമായി വസ്‌ത്രങ്ങൾ വൃത്തിയാക്കാനും ഇസ്‌തിരിയിടാനും ഈ സൂപ്പർ അലമാരയ്ക്ക്‌ കഴിയും. "എയർഡ്രസ്സർ'എന്ന പേരിലും അലമാര അറിയപ്പെടും.

വാഷിങ്‌ മെഷീനിൽനിന്ന്‌ വ്യത്യസ്തമായി വസ്‌ത്രം വൃത്തിയാക്കുമ്പോൾ അധിക ശബ്ദമോ കുലുക്കമോ സൂപ്പർ അലമാരയ്ക്കുണ്ടാകില്ല. വസ്‌ത്രങ്ങൾ കഴുകി അണുവിമുക്തമാക്കി, ഉണക്കി, ഇസ്‌തിരിയിട്ട്‌ കൈയിൽ കിട്ടും. ആകെ ചെയ്യണ്ടത്‌ വസ്‌ത്രങ്ങൾ സാംസങ് അലമാരയിൽ സൂക്ഷിക്കുകയെന്നത്‌ മാത്രമാണ്‌. വായു, താപം, നീരാവി എന്നിവയുടെ സഹായത്തോടെയാണ്‌ വൃത്തിയാക്കൽ. വെള്ളം പേരിന്‌ പോലും വേണ്ടായെന്നതാണ്‌ മറ്റൊരു പ്രത്യേകത.  സ്മാർട്ട്‌ അലമാരയുടെ ചിത്രം മാത്രമാണ്‌ സാംസങ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. വിലയോ മറ്റ്‌ വിവരങ്ങളോ വ്യക്തമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top