25 April Thursday

റെഡ്‌മി നോട്ട് 9 പ്രൊ,റെഡ്‌മി നോട്ട് 9 പ്രൊ മാക്‌സ് ഇന്ത്യൻ വിപണിയിൽ; സവിശേഷതകൾ

വിഷ്‌ണു പി രമേശ്‌Updated: Saturday Mar 14, 2020

മുൻനിര സ്‌മാർട്ടഫോൺ നിർമ്മാതാക്കളായ റെഡ്‌മി തങ്ങളുടെ ഒൻപതാം തലമുറ ഫോണായ റെഡ്‌മി നോട്ട് 9 പ്രൊ, റെഡ്‌മി നോട്ട് 9 പ്രൊ മാക്‌സ് എന്നിവ വിപണിയിൽ അവതരിപ്പിച്ചു. മാർച്ച് 12 ന് നടന്ന പരിപാടിയിലായിരുന്നു അവതരണം. റെഡ്‌മി നോട്ട് 9 പ്രൊ സീരീസ് ഐഎസ്ആർഒയുടെ നാവിഗേഷൻ സിസ്റ്റമായ "നാവിക്ക്' സപ്പോർട്ട് ചെയ്യുന്നവയാണ്.

റെഡ്‌മി നോട്ട് 9 പ്രൊ,റെഡ്‌മി നോട്ട് 9 പ്രൊ മാക്‌സ് സവിശേഷതകൾ

ഡിസ്പ്ലേ : 2400x1080 റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ ആണ് ഇരു ഫോണുകളുടെയും പ്രധാന സവിശേഷത.

ചിപ്സെറ്റ് : ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി പ്രൊസ്സസ്സർ ഇരുഫോണുകൾക്കും കരുത്ത് പകരുന്നു.

റാം : നോട്ട് 9 പ്രൊ മാക്‌സ് 6 ജിബി, 8 ജിബിയിലും നോട്ട് 9 പ്രൊ 4 ജിബി,6 ജിബി റാമിലും ലഭ്യമാണ്.

സ്റ്റോറേജ് : 64 ജിബി,128 ജിബി സംഭരണ ശേഷിയിൽ ലഭിക്കുന്ന മോഡലുകൾ മെമ്മറികാർഡ് ഉപയോഗിച്ച് 512 ജിബി വരെ വർദ്ധിപ്പിക്കാവുന്നതുമാണ്.

റിയർ ക്യാമറ : നാല് ക്യാമറ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പ് ആണ് റെഡ്‌മി നോട്ട് 9 സീരീസിന്റെ മറ്റൊരു ആകർഷണം. റെഡ്‌മി നോട്ട് 9 പ്രൊ മാക്സിന് 64 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറ, 8 മെഗാപിക്‌സൽ വൈഡ് ആംഗിൾ ക്യാമറ, 5 മെഗാപിക്‌സൽ മാക്രോ ക്യാമറ ,2 മെഗാപിക്‌സൽ ഡെപ്‌ത് സെൻസർ എന്നിവ നൽകിയപ്പോൾ റെഡ്‌മി നോട്ട് 9 പ്രൊയ്ക്ക് 48 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറയാണ് കമ്പനി നൽകിയത്. മറ്റു ലെൻസുകൾക്ക് മാറ്റങ്ങളൊന്നുമില്ല.



ഫ്രണ്ട് ക്യാമറ : റെഡ്‌മി നോട്ട് 9 പ്രൊ മാക്‌സിന് 32 മെഗാപിക്‌സലിന്റെ മുൻ ക്യാമറയും റെഡ്‌മി നോട്ട് 9 പ്രൊയ്ക്ക് 16 മെഗാപിക്‌സൽ ക്യാമറയും ആണ് നൽകിയിരിക്കുന്നത്.

ബാറ്ററി : റെഡ്‌മി സ്മാർട്ടഫോണുകളിലെ ഏറ്റവും വലിയ ബാറ്ററിയാണ് 9 സീരീസിന് നൽകിയിരിക്കുന്നത്. 5020 എംഎഎച്ച് കപ്പാസിറ്റി ഉള്ള ബാറ്ററിയോടൊപ്പം 37 വാട് ഫാസ്റ്റ് ചാർജറും കമ്പനി നൽകുന്നു. നോട്ട് 9 പ്രൊയ്ക്ക് 18 വാട്‌സിന്റെ ഫാസ്റ്റ് ചാർജർ ആണ് നൽകിയിരിക്കുന്നത്.

ഓപ്പറേറ്റിങ് സിസ്റ്റം : ഇരുഫോണുകളും ആൻഡ്രോയിഡ് 10 വേർഷനിലാണ് പ്രവർത്തിക്കുന്നത്.

റെഡ്‌മി നോട്ട് 9 പ്രൊ 4 ജിബിയ്ക്ക് 12,999 രൂപയും 6 ജിബിയ്ക്ക് 15,999 രൂപയുമാണ് വില. മാർച്ച് 17 മുതൽ ഇ-കോമേഴ്‌സ് സൈറ്റായ ആമസോണിലും ഷവോമിയുടെ മറ്റ് എംഐ സ്റ്റോറുകളിലും മോഡലുകൾ ലഭ്യമാകും.

റെഡ്‌മി നോട്ട് 9 പ്രൊ മാക്‌സ് 6ജിബി/64ജിബിയ്ക്ക് 14,999 രൂപയും, 6ജിബി/128 ജിബിയ്ക്ക് 16,999 രൂപയുമാണ്. കൂടാതെ 8ജിബി മോഡലിന് 18,999 രൂപയാണ്. മാർച്ച് 25 മുതലാകും ഇവയുടെ വിൽപ്പന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top