26 April Friday

വരുന്നു, റാപിഡ്‌ ടെസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020

തിരുവനന്തപുരം
മനുഷ്യസ്രവത്തിൽ വൈറസ്‌ സാന്നിധ്യം ഉറപ്പാക്കുന്ന ആർടി–- പിസിആർ പരിശോധനയാണ്‌ നിലവിലുള്ളത്‌. അണുബാധമൂലം ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയാണ്‌ റാപിഡ്‌ ടെസ്‌റ്റിൽ പരിശോധിക്കുന്നത്‌. നിലവിൽ ആറ്‌ മണിക്കൂർ എടുക്കുന്ന പരിശോധന ഇതോടെ 45 മിനിറ്റിൽ പൂർത്തിയാക്കാം. തൊണ്ടയിലും മൂക്കിലുംനിന്നുള്ള സ്രവത്തിന്‌ പകരം രക്തം പരിശോധിക്കും. ‘ഫാൾസ്‌ പോസിറ്റീവ്‌’ ഫലത്തിന്‌ സാധ്യത ഉള്ളതിനാൽ വ്യക്തികളിലെ രോഗനിർണയത്തിന്‌ ഇത്‌ ഫലപ്രദമായേക്കില്ല. അധികമായി രോഗികളുള്ള സ്ഥലങ്ങളിൽ സമൂഹവ്യാപനം ഉണ്ടോ എന്നറിയാനാണ്‌ റാപിഡ്‌ ടെസ്‌റ്റ്‌ ഉപയോഗിക്കുക. ഇതിനായി ഐസിഎംആറിന്റെ അനുമതി തേടിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


 

ക്ഷയരോഗം നിർണയിക്കുന്ന സിബി നാറ്റ്‌ മെഷീൻ ഉപയോഗിച്ച്‌ കോവിഡ്‌  സ്ഥിരീകരിക്കുന്ന റാപിഡ്‌ ടൈസ്‌റ്റ്‌ രീതിയും സർക്കാർ പരിഗണനയിലുണ്ട്‌. ഏപ്രിൽ പകുതിയോടെ  ഉപയോഗിക്കാനാകും.

സംസ്ഥാനത്ത്‌ ആലപ്പുഴ എൻഐവി, തിരുവനന്തപുരം, കോഴിക്കോട്‌, തൃശൂർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം സ്‌റ്റേറ്റ്‌ പബ്ലിക്‌ ഹെൽത്ത്‌ ലാബ്‌, ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട്‌, രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, മലബാർ ക്യാൻസർ സെന്റർ, റീജ്യണൽ ക്യാൻസർ സെന്റർ, കോട്ടയം ഇന്റർ യൂണിവേഴ്‌സിറ്റി ലാബ്‌ എന്നിവിടങ്ങളിലാണ്‌ കോവിഡ്‌ പരിശോധന ഉള്ളത്‌. അഞ്ച്‌ സ്വകാര്യ ലാബുകളിൽ സംവിധാനം ഏർപ്പെടുത്താനുള്ള നടപടി അന്തിമഘട്ടത്തിലാണ്‌.  എറണാകുളം പനമ്പള്ളി നഗറിലുള്ള സ്വകാര്യ ലാബിനും ഐസിഎംആർ അനുമതി ലഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top