19 April Friday

മഴപ്രവചിക്കാൻ റെയിൻക്യൂബ് ... പുതുമകളോടെ കുഞ്ഞൻ ഉപഗ്രഹം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 24, 2018

കാലാവസ്ഥാ പ്രവചനം വളരെ ബുദ്ധിമുട്ടുള്ളതാണ്. നിലവിൽ കാലാവസ്ഥാ പ്രവചനത്തിന് ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ വളരെ വലുതും അതുകൊണ്ടുതന്നെ വിക്ഷേപണച്ചെലവ് കൂടിയവയുമാണ് ദശലക്ഷക്കണക്കിന് ഡോളർ ചെലവുണ്ടാകുന്ന അത്തരം കൃത്രിമ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നതിനോ അവ നൽകുന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ സ്വീകരിക്കുന്നതിനോ ദരിദ്രരാജ്യങ്ങൾക്ക് കഴിയില്ല. സാമ്പത്തികമായി ഉന്നതിയിലുള്ള വികസിത രാജ്യങ്ങൾക്കു പോലും കാലാവസ്ഥാ പ്രവചനത്തിന് ആവശ്യമുള്ളത്ര കൃത്രിമ ഉപഗ്രഹങ്ങൾ ഇല്ല എന്നതാണ് യാഥാർഥ്യം. കൊടുങ്കാറ്റുകളുടെ ഉദ്ഭവവും അവയുടെ പ്രഹരശേഷിയും അവ സൃഷ്ടിക്കുന്ന പേമാരിയും മറ്റ് പ്രകൃതി ക്ഷോഭങ്ങളും കൃത്യമായി നിർണയിക്കാൻ കഴിയുന്നില്ല എന്നകാര്യം അംഗീകരിച്ചേ മതിയാകൂ വിശേഷിച്ചും ചുഴലി കൊടുങ്കാറ്റുകളും ന്യൂന മർദമേഖലകളും നിത്യേനയെന്നോണം ആഗോളവ്യാപകമായി സംഭവിക്കുമ്പോൾ നിലവിലുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ അപര്യാപ്തമാണ് എന്ന് കാണാൻ കഴിയും.

ഈ പ്രതിസന്ധിക്ക് നാസ പരിഹാരം കാണാനൊരുങ്ങുകയാണ് നാസ പരീക്ഷണവിക്ഷേപണം നടത്തിയ റെയിൻക്യൂബ്(ഞമറമൃ ശി മ ഈയലമെ ഞമശി ഈയല) ഈ മേഖലയിലുള്ള വലിയൊരു ചുവടുവയ്പാണ്. നിരീക്ഷണ പേടകത്തിന്റെ വലിപ്പം വളരെകുറയ്ക്കുകയും ഏകദേശം ഒരു ഷൂബോക്സിന്റെ വലിപ്പത്തിലാക്കുകയും ചെയ്ത ആദ്യ റെയിൻക്യൂബ് കൃത്രിമ ഉപഗ്രഹം 2018 ജൂലൈയിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഭാരക്കുറവ്, വലുപ്പക്കുറവ്, ചെലവ് കുറവ് എന്നിവ മാത്രമല്ല ഈ കൃത്രിമ ഉപഗ്രഹത്തിന്റെ സവിശേഷതകൾ. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഈ കൃത്രിമ ഉപഗ്രഹം വലിയ കാലാവസ്ഥാ നിർണയ ഉപഗ്രഹങ്ങൾക്ക് കഴിയാത്ത മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും.

കൊടുങ്കാറ്റുകളുണ്ടാകുമ്പോൾ അവയിലുണ്ടാകുന്ന ജലത്തിന്റെയും വാതകത്തിന്റെയും പ്രവാഹവും തോതും കൃത്യമായി അളക്കാൻ കഴിയുന്നില്ല എന്നത് ഇന്ന് നേരിടുന്ന വലിയൊരു സാങ്കേതിക വിഷമമാണ് അതുകൊണ്ടുതന്നെ ന്യൂനമർദം സൃഷ്ടിക്കുന്ന പേമാരിയും ദുരന്തങ്ങളും പലപ്പോഴും പ്രവചനാതീതമാകാറുണ്ട്. കേരളത്തിൽ അനുഭവപ്പെട്ട പ്രളയദുരന്തവുംപേമാരിയും മറക്കാനായിട്ടില്ല. ഇത്തരം ന്യൂനമർദമേഖലകൾ സ്ഥിരമായി സൃഷ്ടിക്കപ്പെടുന്നത് ഭാവിയിൽ ആഗോള കാലാവസ്ഥയിലും താപനിലയിലുമുണ്ടാക്കുന്ന വ്യതിയാനങ്ങൾ പ്രവചനാതീതമായിരിക്കും.

ഇനി നാസയുടെ റെയിൻക്യൂബ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നോക്കാം. ഈ കൊച്ചു പേടകത്തിലുള്ള റഡാർ ഒരു സോണാർ പോലെയാണ് പ്രവർത്തിക്കുന്നത്. പേടകത്തിലുള്ള കുടയുടെ ആകൃതിയിലുള്ള ഡിഷ് ആന്റിന അയക്കുന്ന സവിശേഷ റഡാർ സിഗ്നലുകൾ കൊടുങ്കാറ്റ് രൂപപ്പെടുമ്പോൾ അവയിലുണ്ടാകുന്ന വെള്ളത്തുള്ളികളിൽ തട്ടി പ്രതിഫലിക്കുകയും കൊടുങ്കാറ്റ് വഹിക്കുന്ന ജലശേഖരത്തിന്റെ കൃത്യമായ വിവരം നൽകുകയും ചെയ്യും. അതുവഴി കൊടുങ്കാറ്റ് ഉണ്ടാക്കാനിടയുള്ള തീവ്രമഴയുടെ അളവും അത് വ്യാപിക്കുന്ന മേഖലയും കണക്കുകൂട്ടുന്നതിനും ആവശ്യമായ മുൻകരുതലുകൾ നൽകുന്നതിനും കഴിയും. കൊടുങ്കാറ്റിനുള്ളിലേക്ക് തുളച്ചുകയരുന്ന റഡാർ സിഗ്നലുകള ജലകണികളിൽ തട്ടി പ്രതിഫലിക്കുന്നതുകൊണ്ടാണ് വിവരശേഖരണം കൂടുതൽ സൂക്ഷ്മമയും കൃത്യമായും നടത്താൻ കഴിയുന്നത്.

2018 ഓഗസ്റ്റിൽ റെയിൻക്യൂബ് നടത്തിയ ടെക്നോളജി ഡമോൺസ്ട്രേഷനിൽ മെക്സിക്കോയിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെയും അതു വഴിയുണ്ടായ പേമാരിയുടെയും വ്യക്തമായ തോത് മുൻകൂട്ടി കണ്ടുപിടിക്കാൻ കഴിഞ്ഞു. കൂടാതെ സെപ്തംബറിൽ അമേരിക്കയിലുണ്ടായ ഫ്ളോറൻസ് ചുഴലിക്കാറ്റ് സൃഷ്ടിച്ച വൃഷ്ടിപാതത്തിന്റെ തോതും മുൻകൂട്ടി കണ്ടെത്താൻ സാധിച്ചു എന്നത് റെയിൻക്യൂബ് സാറ്റലൈറ്റിന്റെ മികവാണ് തെളിയിക്കുന്നത്. നിലവിലുള്ള ഭൗമ നിരീക്ഷണ നിലയങ്ങളും ബഹിരാകാശത്തുള്ള കാലാവസ്ഥാ പ്രവചനം നടത്തുന്ന ഉപഗ്രഹങ്ങളും പരാജയമാണെന്നല്ല പറയുന്നത്. മറിച്ച് ഇവയ്ക്കെന്നും തന്നെ ആഗോള കാലാവസ്ഥ ചക്രത്തിന്റെ പൂർണചിത്രം നൽകാൻ കഴിയുന്നില്ല എന്ന് പറയാതെ വയ്യ. നിലവിലുള്ള ഏറ്റവും ശക്തമായ കാലാവസ്ഥാ ഉപഗ്രഹങ്ങൾക്കുപോലും ചുഴലിക്കൊടുങ്കാറ്റിനുള്ളിലുള്ള ജലശേഖരം എത്രയാണെന്ന് നിർണയിക്കാനോ അതിന്റെ പ്രഹരശേഷി എത്രയാണെന്ന് പ്രവചിക്കാനോ കഴിയുന്നില്ല.

റെയിൻക്യൂബ് കൊടുങ്കാറ്റുകളെ മാത്രം ലക്ഷ്യമിടുന്ന ഒരു ബഹിരാകാശ ദൗത്യമല്ല, മറിച്ച് ഏതൊരു ഹിമപാതത്തെയും പേമാരിയെയും നിരീക്ഷിക്കുന്നതിനുള്ള ബഹിരാകാശ പേടകമാണ്. ഓരോ നിമിഷത്തിലും ആഗോള കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങൾ പരിശോധിക്കാൻ റെയിൻ ക്യൂബിന് കഴിയും. അതുവഴി മഴയുടെ സഞ്ചാരം, മഞ്ഞുവീഴ്ച, ആലിപ്പഴവർഷം തുടങ്ങിയ പ്രതിഭാസങ്ങൾ മുൻകൂട്ടി നിർണയിക്കാൻ കഴിയും.

ചെലവ് കുറഞ്ഞ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി നാസവിക്ഷേപിക്കുന്ന  സമ‐ ബാൻഡ് കാലാവസ്ഥാ‐ മഴ നിർണയ ഉപഗ്രഹങ്ങളുടെ ശ്രേണിയിൽപെട്ട ദൗത്യമാണ്, റെയിൻക്യൂബ് നാസയുടെ എർത്ത് സയൻസ് ടെക്നോളജി ഓഫീസ് (ഋടഠഛ) ആണ് ഇൻവെസ്റ്റ്‐15  എന്ന പേരിട്ടിട്ടുള്ള റെയിൻക്യൂബ് പേടകങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നത്. ഒരു 6ൌക്യൂബ്സാറ്റ് പേടകത്തിൽ സജ്ജീകരിച്ചിട്ടുള്ള 35.75 ഏഒ്വ റഡാർ ആണ് പേടകത്തിന്റെ പ്രധാന ഭാഗം. സമ‐ ബാൻഡ് റഡാറുകളുടെയും ഗമ ‐ബാൻഡ് ആന്റിനകളുടെയും ഏറ്റവും പുതിയ രൂപഭേദവും സാങ്കേതിക പരിഷ്ക്കാരവുമാണ് റെയിൻക്യൂബിൽ ഒരുക്കിയിട്ടുള്ളത്. ഓരോ റെയിൻക്യൂബ് സാറ്റലൈററിനും മൂന്ന് വർ,ത്തെ പ്രവർത്തന കലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് പ്രധാന ശാസ്ത്രദൗത്യങ്ങളാണ് റെയിൻക്യൂബ് സാറ്റലൈറ്റുകൾക്കുള്ളത് ക്യൂബ് സാറ്റ് പേടകത്തിൽ ഒരു കാലാവസ്ഥാ നിർണയ റഡാർ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുക, 35.75 ഏഒ്വ ആവൃത്തിലുള്ള  സമ- ‐ ബാൻഡ് റഡാർ ഉപയോഗിച്ച് വർഷപാതത്തിന്റെ തോത് ഭൗമോപരിതലത്തിൽ നിന്ന് 400 കിലോമീറ്റർ മുകളിൽ നിന്ന് അളക്കുക, ഏറ്റവും ചെലവു കുറഞ്ഞ മാർഗത്തിൽ കാലാവസ്ഥാ പ്രവചനം നടത്തുക എന്നിവയാണവ.

ലിനക്സ് ബേസ്ഡ് കംപ്യൂട്ടിംഗ് സിസ്റ്റമാണ് റെയിൻക്യൂബ് സാറ്റ്ലൈറ്റുകളുടെ ഡാററകൾ സമാഹരിക്കുന്നതും അപഗ്രഥിക്കുന്നതും സോണാർ പ്രഭാവമുള്ള റഡാറിനുപുറമെ രണ്ട് സ്റ്റാർ ക്യാമറകളും അവ ക്രമീകരിക്കുന്നതിനുളള റിയാക്ഷൻ വീലുകളും ചില കാന്തിക ഉപകരണങ്ങളും റെയിൻക്യൂബ് പേടകത്തിലുണ്ട്. 120 വാട്ട്സ്/മണിക്കൂർ ശേഷിയുള്ള ബാറ്ററി പായ്ക്കാണ് പേടകത്തിന് പ്രവർത്തനശേഷി പ്രധാനം ചെയ്യുന്ന ഊർജ സ്രോതസ്സ്. കൂടുതൽ ഊർജം ആവശ്യമായ സമയത്ത് പേടകത്തിലുറപ്പിച്ചിട്ടുള്ള രണ്ട് സോളാർ പാനലുകൾ 45 വാട്ട്സ് അധിക ശക്തി പ്രധാനം ചെയ്യും. ഗ്രൗണ്ട് സ്റ്റേഷനിലേക്ക് ഡാറ്റ കൈമാറ്റം നടത്തുന്നത് ഡഒഎ, ഏ, ഏബാന്റ് ഫ്രീക്വൻസികളിലാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top