27 April Saturday

ചിത്രങ്ങൾക്കൊരു പൂട്ടും താക്കോലും

വെബ് ഡെസ്‌ക്‌Updated: Thursday May 3, 2018

താനെടുക്കുന്ന ചിത്രങ്ങൾ മോഷ്ടിക്കപ്പെടുന്നത് ഏതൊരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചും വലിയൊരു പ്രശ്നമാണ്. നിങ്ങൾ എടുത്ത ചിത്രം ഏതെങ്കിലും പത്രമോ, മാസികയോ, വെബ് സൈറ്റോ ഒക്കെ മോഷ്ടിച്ചത് ഇനി നിങ്ങൾ കണ്ടുപിടിച്ചുവെന്നുതതന്നെ ഇരിക്കുക. അതിനു പിന്നാലെ നിയമനടപടിയുമായി പോകുക, നഷ്ടപരിഹാരം വാങ്ങുക ഒക്കെ എളുപ്പമുള്ള കാര്യമല്ല. സമയവും പണവും ചെലവുള്ള പരിപാടി. ഇതിന്റെ ആദ്യപടിയായി മോഷണം കണ്ടെത്തുക എന്നത് വലിയൊരു പരിപാടിയാണ്. സുഹൃത്തുക്കൾ ആരെങ്കിലും അറിയിച്ചിട്ടാകും പലപ്പോഴും നിങ്ങൾ ഇക്കാര്യം അറിയുന്നതുതന്നെ. അപ്പോൾ ഈ ചങ്ങാതിയുടെ ജോലിചെയ്യുന്ന ഒരു സേവനം ഉണ്ടായാലോ?

നിങ്ങൾ ഒരു വലിയ ഫോട്ടോഗ്രാഫറാണെങ്കിൽ ഈ സേവനത്തിനു ചെലവാക്കുന്ന പണം തിരിച്ചുപിടിക്കാൻ ഏതെങ്കിലും കേസിലെ ഒരിത്തിരി നഷ്ടപരിഹാരം മതിയാകും. പിക്സി എന്ന സേവനമാണ് നിങ്ങളുടെ ഈ ചങ്ങാതി. നിങ്ങളുടെ പക്കലുള്ള ഒരുലക്ഷംവരെ ചിത്രങ്ങൾ ആരെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ എന്നു നോക്കി, അത് കണ്ടെത്തിയാൽ അവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാൻ കഴിയുന്ന സേവനമാണ് പിക്സി. 900 പേർക്കുവരെ പകർപ്പാവകാശ നിയമപ്രകാരം ഫോട്ടോ ഉപയോഗിക്കുന്നത് വിലക്കിയുള്ള നോട്ടീസ് അയക്കാൻ ഈ സേവനത്തിനു കഴിയും. എന്തുകൊണ്ടും ഒരു മനുഷ്യനെക്കൊണ്ട് ചെയ്യാൻകഴിയാത്ത പരിപാടിയാണ് നിങ്ങളുടെ എല്ലാ ചിത്രങ്ങളും ആരെങ്കിലും അനധികൃതമായി ഉപയോഗിക്കുന്നുണ്ടോ എന്ന് എല്ലായിപ്പോഴും നോക്കിയിരിക്കുന്നത്. അതെന്തായാലും ഒരു കപ്യൂട്ടർപ്രോഗ്രാമിന് മാത്രമേ കഴിയൂ. 

ഇതിലാകട്ടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുകയൊന്നും വേണ്ട. 500ുഃ അടക്കം നിരവധി സേവനങ്ങളുമായി ബന്ധിപ്പിക്കാൻകഴിയും. അവിടെയൊക്കെയുള്ള ചിത്രങ്ങൾ ഇതിലോട്ടു താനേ വന്നോളും. ഈ ചിത്രങ്ങളുടെ പതിപ്പുകൾ ഇന്റർനെറ്റിൽ ഇവിടെയെങ്കിലും ഉണ്ടോന്നു തപ്പി, അത് കണ്ടെത്തിയാൽ നിങ്ങളെ അറിയിക്കുകയും ചെയ്യും. നിയമപരമായുള്ള നോട്ടീസ് അയക്കാൻ കുറച്ച് ക്ലിക്കുകൾ മാത്ത്രം മതി ഇതിനുശേഷം.

ഇവരുടെ കണക്കുകൾപ്രകാരം ഫോട്ടോമോഷണം വളരെ സാധാരണമായുള്ള ഒരു പ്രശ്നമാണ്. അതിലും വലിയ പ്രശ്നം നിയമപരമായി ഇതിനെ നേരിടാൻ ഫോട്ടോഗ്രാഫർമാർക്ക് സമയവും പണവും ഇല്ല എന്നതാണ്. ഇതെല്ലാം പിക്സി പരിഹരിക്കുന്നു.

നിങ്ങൾ ഒരു ഫോട്ടോഗ്രാഫർ ആണെങ്കിൽ pixsy.com പരീക്ഷിക്കാവുന്നതാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top