20 April Saturday

ഓർഡർ ചെയ്‌താൽ സാധനങ്ങൾ വീട്ടിലെത്തും; "പിക്കപ്പ്‌" ആപ്പുമായി ടെക്‌നോപ്പാർക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 9, 2020

കൊച്ചി > കോവിഡ് -19 രോഗവ്യാപനം തടയുന്നതിനായി കേരള സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് വീടുകളിൽ ഇരിക്കുന്നവർക്ക് തിരക്കില്ലാതെ സാധനങ്ങൾ വാങ്ങാൻ ഒരു ആപ്ലിക്കേഷൻ. PiQup (https://piqup.store) - ടെക്നോപാർക്കിൽ ഉള്ള  IT കമ്പനി ആയ QBurst സൗജന്യമായാണ്‌ ആപ്ലിക്കേഷൻ ലഭ്യമാക്കുന്നത്‌.

ഓർഡർ അനുസരിച്ച് സ്‌മാർട്ട് ആയി പിക്കപ്പ് ഷെഡ്യൂളിങ്‌ വഴി സാമൂഹിക അകലം പാലിക്കാനും വിൽപ‌ന സ്ഥലത്തെ തിരക്ക് നിയന്ത്രണ വിധേയമാക്കാനും കഴിയുന്ന തരത്തിൽ ആണ് ഇത് പ്രവർത്തിക്കുന്നത്. PiQup വഴി നിങ്ങൾക്ക് സാധനങ്ങൾ കടയിൽ നിന്നും സ്വയം പിക്കപ്പ് ചെയ്യാനും ഡെലിവറി സൗകര്യം ഉള്ള കട ആണെങ്കിൽ ഡെലിവറി ആയി ലഭിക്കുവാനും കഴിയും. ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം : https://tinyurl.com/taharan

ഗ്രോസറി ഷോപ്പ് ഉടമകൾക്ക്‌ PiQup (https://piqup.store/register#retailer) ൽ രജിസ്റ്റർ ചെയ്യാം. ഒരു മിനിറ്റിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. കടയിലേക്ക് എന്തെങ്കിലും ഓർഡർ വന്നാൽ അപ്പോൾ തന്നെ PiQup കസ്റ്റമർ കെയറിൽ നിന്നും വിളിച്ച്‌ ഓർഡർ റെഡി ആക്കാൻ സഹായിക്കുന്നതാണ്. PiQup സംബന്ധിച്ച സഹായങ്ങൾക്കും ചോദ്യങ്ങൾക്കുമായി, ദയവായി PiQup കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെടാം: 1800 572 8404.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top