28 March Thursday

ഫോട്ടോഷോപ്പും കൈയോടെ പിടിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

ആറ്റിങ്ങൽ മുൻ എംപി സമ്പത്തിന്റെ വാഹനം ഫോട്ടോഷോപ്പ‌് ചെയ‌്ത‌് പ്രചരിപ്പിച്ച സംഭവമായിരുന്നു ഞായറാഴ‌്ചത്തെ സാമൂഹ്യമാധ്യമങ്ങളിലെ മുഖ്യവാർത്ത. എംഎൽഎമാരായ വി ടി ബൽറാം, ഷാഫി പറമ്പിൽ, അനിൽ അക്കര തുടങ്ങിയവരടക്കം ഈ ചിത്രം പ്രചരിപ്പിച്ചതും വിവാദമായി. പെട്ടെന്ന‌് കണ്ട‌ുപിടിക്കാൻ കഴിയാത്ത പലവിധ  കള്ളക്കളികളും ഫോട്ടോഷോപ്പിൽ ഉള്ളതാണ‌്  വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ഇടയാകുന്നത‌്.

എന്നാൽ, ഇനി ഫോട്ടോഷോപ്പ‌് പരിപാടിക്കും പിടിവീഴും. കൃത്രിമ ബുദ്ധി ഉപയോഗിച്ച‌് ഫോട്ടോഷോപ്പിൽ എഡിറ്റ‌് ചെയ‌്ത മുഖങ്ങൾ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ‌് അഡോബി.  കലിഫോർണിയയിലെ ഒരുകൂട്ടം ഗവേഷകരാണ‌്  ആർട്ടിഫിഷ്യൽ ഇന്റലിജൻസ‌് അഥവാ കൃത്രിമ ബുദ്ധിവഴി ഫോട്ടോഷോപ്പിലെ കൃത്രിമത്വങ്ങൾ കണ്ടുപിടിക്കുന്നത‌്. പരിശീലനം ലഭിച്ച ന്യൂറൽ നെറ്റ്‌വർക്ക് ഉപകരണംവഴി 99 ശതമാനം വരെയും ഫോട്ടോഷോപ്പ‌് പരിപാടിയും കണ്ടുപിടിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top