18 April Thursday

ഹാക്കിങ്ങിനെതിരെ ഫെയ്‌സ്‌ ബുക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2019

ഇസ്രയേൽ സൈബർ സുരക്ഷാ കമ്പനിയായ എൻഎസ്‌ഒയ്‌ക്കെതിരെ ഫെയ്‌സ്‌ ബുക്ക്‌ നിയമനടപടിക്ക്‌. ഫെയ്‌സ്‌ ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ്‌ വഴി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്‌ ചെയ്‌തതിനാണ്‌ നടപടി. വീഡിയോ കോളിലൂടെയാണ്‌  ഹാക്കിങ്‌  നടന്നതെന്നും   ഫെയ്‌സ്‌ ബുക്ക്‌ വെളിപ്പെടുത്തി. ഇതാദ്യമായാണ്‌ ഒരു സ്വകാര്യ കമ്പനിക്കെതിരെ ഫെയ്‌സ്‌ ബുക്ക്‌ നിയമനടപടിക്കൊരുങ്ങുന്നത്‌. 

ഉപയോക്താക്കളുടെ സ്വകാര്യ അക്കൗണ്ട്‌  ഹാക്ക്‌ ചെയ്യാൻ  സർക്കാരിനോ സർക്കാർ ഉദ്യോഗസ്ഥർക്കോ  എൻഎസ്‌ഒ സഹായം ചെയ്‌തെന്ന്‌ ഫെയ്‌സ്‌ ബുക്ക്‌ കണ്ടെത്തി. 
പത്രപ്രവർത്തകർ, അഭിഭാഷകർ, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങി നൂറിലധികം ഉപയോക്താക്കളുടെ അക്കൗണ്ടാണ്‌ ഈ വർഷം ആദ്യം  ഹാക്ക്‌ ചെയ്യപ്പെട്ടത്‌.

വിവിധ കുറ്റകൃത്യങ്ങൾക്ക്‌ ഇരയായിട്ടുള്ളവരാണ്‌ എല്ലാവരും എന്നതിനാൽ  അന്വേഷണത്തിന്റെ ഭാഗമായാണ്‌ ഹാകിങ്‌ നടന്നിട്ടുണ്ടാവുകയെന്ന്‌ സംശയിക്കുന്നു.   ഇന്ത്യയിലും മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങളിലുമുള്ള സ്വകാര്യ അക്കൗണ്ടുകൾ  ഇത്തരത്തിൽ ഹാക്കിങ്‌  നടന്നിട്ടുണ്ടെന്നും റിപ്പോർടുകളുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top