23 April Tuesday

‘ഫാമിലിമാൻ’ ആകാൻ ഗൂഗിൾ അസിസ്റ്റന്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

സ്‌‌മാർട്‌് ഫോണുകളിൽ തോണ്ടി മടുത്ത ന്യൂജന്‌ ഏറെ സഹായകരമായ കണ്ടുപിടിത്തമായിരുന്നു വിർച്വൽ അസിസ്റ്റന്റുകൾ. പല അസിസ്റ്റന്റുകളും ലഭ്യമാണെങ്കിലും ഗൂഗിളിന്റെ ആപ്പായ ‘ഗൂഗിൾ അസിസ്റ്റന്റാണ്‌ ഇവയിൽ മുൻപന്തിയിലുള്ളത്‌. കാലത്തിനനുസരിച്ച്‌ പുതിയ മാറ്റങ്ങൾ കൊണ്ടുവരാറുള്ള ആപ്‌  കുടുംബബന്ധങ്ങൾക്ക്‌ സഹായകമാകുന്ന പുത്തൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്‌.

സെറ്റിങ്സിലെ യുവർ പീപ്പിൾ എന്ന വിഭാഗത്തിലാണ്‌  ഭാര്യ, ഭർത്താവ്‌, മകൻ, മകൾ എന്നിങ്ങനെ ഓരോരുത്തരും ആരൊക്കെയാണെന്നു  സെറ്റ്‌ ചെയ്യാൻ കഴിയുക. ഒരു തവണ ഇപ്രകാരം സേവ്‌ ചെയ്‌തുകഴിഞ്ഞാൽ വോയിസ്‌ കമാൻഡ്‌ നൽകുന്നത്‌ ആരോടാണെന്ന്‌ തിരിച്ചറിയാൻ ആപ്പിനു കഴിയും.ജീവിതത്തിലെ പ്രധാനപ്പെട്ട ആളുകളുമായി നിരന്തരബന്ധം പുലർത്താനും അസിസ്റ്റന്റ്‌ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ കുറയ്‌ക്കാനും പുതിയ ഫീച്ചറിലൂടെ സാധിക്കുമെന്ന്‌  കമ്പനി അവകാശപ്പെടുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top